സെക്രട്ടറിയേറ്റ് തീപിടിത്തം: കെ സുരേന്ദ്രൻ സ്ഥലത്ത് എത്തിയതിൽ ദുരൂഹത; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ ഉടന്‍ തന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റില്‍ പ്രവേശിച്ചതില്‍ ദുരൂഹത. ചീഫ് സെക്രട്ടറി ഓഫീസില്‍ നിന്ന് എത്തുന്നതിന് മുമ്പ് സുരേന്ദ്രന്‍ എത്തിയത് സംശയാസ്പദമാണെന്ന് സർക്കാർ.

സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ വൈകീട്ട് 4.45നാണ് സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായത്. തുടര്‍ന്ന് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

താൻ അകത്ത് കടന്നത് ഗേറ്റുകള്‍ തുറന്നിട്ടിരുന്നതിനാലാണെന്ന് കെ സുരേന്ദ്രൻ വിശദീകരിച്ചു. തന്നെ ആരും തടഞ്ഞില്ലെന്നും സുരക്ഷാവീഴ്ചയുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Vinkmag ad

Read Previous

ഗുജറാത്തിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; കോവിഡ് ഇതര ഐസിയു കത്തി

Read Next

മിന്നൽ മുരളിയുടെ ഫസ്റ്റ് ലുക്ക്: സിനിമയ്ക്കെതിരെ വീണ്ടും സംഘപരിവാർ ആക്രമണം

Leave a Reply

Most Popular