സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസിനുള്ള സമ്മാനം കേന്ദ്രത്തിന് വേണ്ടി മുട്ടിലിഴഞ്ഞതിന് !

നിയമ-രാഷ്ട്രീയ വൃത്തങ്ങളിലൂടെ ഷോക്ക് വേവ് അയച്ച് ഇന്ത്യന്‍ ഭരണകൂടം, മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി പ്രസിഡന്റ് രാം നാഥ് കോവിന്ദ് നാമനിര്‍ദേശം ചെയ്തു.കേന്ദ്രത്തിന്റെ,ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ.

എന്താണ് നിയമം? എന്താണ് നിയമത്തിന്റെ ആത്യന്തിക ലക്ഷ്യം? ജനങ്ങളുടെ ക്ഷേമം എന്നാല് സമ്പന്നജനങ്ങളുടെ മാത്രം ക്ഷേമം അല്ല. മറിച്ച് അത് ഈ രാജ്യത്തെ എല്ലാ പൗരന്മാരുടെയും ക്ഷേമമാണ്. ഇതാണ് നിയമത്തിന്റെ ലക്ഷ്യം. അത് നേടാന് നാം അധ്വാനിക്കണം.’

പ്രധാനമന്ത്രി നരേന്ദ്ര മോദി, 2017ഇല്‍ അലഹബാദ് ഹൈക്കോടതിയുടെ 150 ാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ പറഞ്ഞതിപ്രകാരമാണ്.

പക്ഷെ വര്‍ത്തമാനകാലത്തില്‍ ഇതു എല്ലാ പൗരന്മാര്‍ക്കും എന്ന് വായിക്കരുത്.കേന്ദ്ര സര്‍ക്കാരിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരാരോ അവര്‍ക്കു മാത്രമായാണ്, ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥ നിലകൊള്ളുന്നത് എന്നതാണ് ഭാഗികമായ, ചിലപ്പോള്‍ പൂര്‍ണമായ സത്യം.

പിന്നെ കേന്ദ്രവും സര്‍ക്കാരും വെച്ചു നീട്ടുന്ന ഓഫറുകള്‍ കാണുമ്പോള്‍, അവക്ക് മൂന്നില്‍ നിയമവ്യവസ്ഥ വളഞ്ഞു അരിവാള്‍ കണക്കെ കുമ്പിട്ടു നിന്നില്ലെങ്കില്‍ അല്ലെ അതിശയമുള്ളൂ…..ഇനി ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ നിന്നും, തലപോകാവുന്ന സാഹചര്യത്തില്‍ നിന്നൊക്കെ കേന്ദ്രത്തിന്റെ കനിവിനാല്‍ രക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും കൂറ് കാണിച്ചല്ലെ പറ്റു…..ചിലപ്പോള്‍ ആ കൂറിനും കണ്ണഞ്ചിപ്പിക്കുന്നഓഫറുകള്‍ ഉണ്ടാവാം…..  പറഞ്ഞു വരുന്നത്
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ക്ഷമിക്കണം ഭാവിയിലെ,രഞ്ജന്‍ ഗോഗോയെ കുറിച്ചാണ്.

നാലുമാസം മുന്‍പ് വിരമിച്ച ചീഫ് ജസ്റ്റിസ്, പെട്ടന്നൊരു സുപ്രഭാതത്തില്‍ അതാ രാജ്യസഭയിലേക്ക്….. അരിഭക്ഷണം കഴിക്കുന്നവര്‍ക്ക് മനസിലാകും….. ആരു ആരോട് കാണിച്ച കൂറിന്റെതാണീ ഗിഫ്റ്റ് എന്ന്….

സര്‍ക്കാരിന് നേരിട്ടും അല്ലാതെയുമെല്ലാം രാഷ്ട്രീയ പങ്കാളിത്തമുള്ള പല സുപ്രധാന കേസുകളും കൈമറിഞ്ഞു പോയത് ആ കാരങ്ങളിലൂടെയാണ്….. രഞ്ജന്‍ ഗോഗോയുടെ കൈകളിലൂടെ…. അപ്പോള്‍ പിന്നെ ഇങ്ങനൊരു നീക്കം സ്വാഭാവികമാണ്.രാജ്യസഭയിലേക്കുള്ള ക്ഷണക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച തന്നെ നല്‍കിയിരുന്നു.

ക്ഷണ കത്തിന്റെ,വിജ്ഞാപനത്തിന്റെ ഉള്ളടക്കം ഇങ്ങനെ, ”ഇന്ത്യന്‍ ഭരണഘടനയുടെ (എ) ആര്‍ട്ടിക്കിള്‍ 80 ന്റെ ഉപവകുപ്പ് (എ) നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിച്ച്, ആ ലേഖനത്തിന്റെ (3) വകുപ്പിനോട് അനുബന്ധിച്ച്, ശ്രീ രഞ്ജന്‍ ഗോഗോയിയെ നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ രാഷ്ട്രപതി സന്തുഷ്ടനാണ്, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളില്‍ ഒരാളുടെ വിരമിക്കല്‍ മൂലമുണ്ടായ ഒഴിവു നികത്താന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സിന് ഇത് സഹായകവുമാണ്”യാതൊരു സംശയവും ഉണര്‍ത്താത്ത ക്ഷണക്കത്ത്.

ഗോഗോയ് നേതൃത്വം നല്‍കിയ ബെഞ്ചുകള്‍ കൈകാര്യം ചെയ്ത കേസുകളെല്ലാം ഇന്ന് സംശയത്തിന്റെ നിഴലിലാണ്….കാരണം ഇവയിലെല്ലാം നേരത്തെ പറഞ്ഞത് പോലെ സര്‍ക്കാരിനുള്ള പങ്ക് വളരെ വലുതായിരുന്നു.

റാഫാല്‍ വിഷയം,സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ അലോക് വര്‍മയുടെ പിരിച്ചുവിടല്‍, ബാബറിമസ്ജിദ് തകര്‍ക്കല്‍ , ആര്‍ ടി ഐയില്‍ വരുത്തിയ നിരവധി മാറ്റങ്ങള്‍, ആസാം പൗരത്വ രജിസ്റ്റര്‍മറ്റ് തുടങ്ങി നിരവധി പ്രധാന കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ദി വയറിനോട് പ്രതികരിച്ച മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെ പ്രസിഡന്റുമായ ദുഷ്യന്ത് ദേവിന്റെ വാക്കുകള്‍ ഇങ്ങനെ….. , ”ഇത് തീര്‍ത്തും വെറുപ്പുളവാക്കുന്നതാണ്, ചെയ്തു കൊടുത്ത ഉപകാരങ്ങള്‍ക്കെല്ലാമുള്ള വ്യക്തമായ പ്രതിഫലം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെ സമാനതകള്‍ എല്ലാം പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുന്നു. ‘

ഇനി ഗൊഗോയ്ക്ക് ലഭിച്ച ഓഫറുകള്‍,യാദൃശ്ചികമായി, മുന്‍ സിജെഐയുടെ സഹോദരന്‍ എയര്‍ മാര്‍ഷല്‍ (റിട്ട.) അഞ്ജന്‍ കുമാര്‍ ഗോഗോയിയെ നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സിലിലെ (എന്‍ഇസി) മുഴുവന്‍ സമയ അനൗദ്യോഗിക ഇതര അംഗമായി സര്‍ക്കാര്‍ നിയമിച്ചു.കൂടാതെ, സെര്‍വിസിലീരിക്കുമ്പോള്‍ ലഭിച്ച
ലൈംഗിക പീഡന ആരോപണങ്ങളില്‍ നിന്ന് മോചനം.അങ്ങിനെ ഒട്ടനേകം ഓഫറുകള്‍….. ഒടുവിലിതാ രാജ്യസഭാ എംപി ടിക്കറ്റ്…..

ഇത്രയുമൊക്കെ പോരെ നേരെ നയിക്കപ്പെടേണ്ട നിയമവ്യവസ്ഥ വളഞ്ഞു അരിവാള് പോലെ കേന്ദ്രത്തിനു മുന്നില്‍ കുമ്പിട്ടു നിന്ന്, കേന്ദ്രത്തിനു ഭജന്‍ പാടാന്‍….?

Vinkmag ad

Read Previous

രാഷ്ട്രീയ നാടകത്തിന് തത്ക്കാല ഇടവേള; രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മന്ത്രി

Read Next

ഇത്രയും ലൈഗീക ആഭാസനായ മറ്റൊരു ജഡ്ജിയെ കണ്ടിട്ടില്ല: രഞ്ജൻ ഗൊഗോയിക്കെതിരെ ആഞ്ഞടിച്ച് മാർഖണ്ഡേയ കട്ജു

Leave a Reply

Most Popular