യു എസ് പഠനത്തിന് 3.83 കോടി രൂപ സ്‌കോളർഷിപ്പ് നേടിയ പെൺകുട്ടിയുടെ അപകട മരണത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുദിക ഭാട്ടി ബൈക്കിൽ നിന്ന് വീണു മരിക്കുകയായിരുന്നു. ഇതൊരു അപകട മരണമല്ല എന്നും സാമൂഹ്യ വിരുദ്ധരുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നും ആരോപണം ഉയർന്നിരുന്നു.
ബുലന്ദഷർ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) സർക്കിൾ ഓഫീസർ (സിറ്റി) ദീക്ഷാ സിങ് എന്നിവരുടെ നേതൃത്വതിലുള്ള സംഘം ഇനി മുതൽ കേസ് അന്വേഷിക്കും. അതേസമയം കേസിൽ ന്യായവും സമഗ്രവുമായ അന്വേഷണം വേണമെന്നും സംസ്ഥാനത്ത് ക്രമസമാധാനനില വഷളായതിന് കാരണം യോഗി ആദിത്യനാഥ് സർക്കാർ ആണെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു
