സിസ്റ്റർ ലൂസി കളപ്പുരയെ കാരയ്ക്കാമല മഠത്തിൽ തുടരാൻ അനുവദിക്കണമെന്നും മഠത്തിനുളളിൽ സംരക്ഷണം നൽകണമെന്നും കേരള ഹൈക്കോടതി. തൻ്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷിതമായി ജീവിക്കാനുളള സാഹചര്യമുണ്ടാക്കണം എന്നും ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷനിലാണ് ഉത്തരവ്. അതേസമയം നീതിന്യായ വ്യവസ്ഥയുടെ വിജയമാണിതെന്ന് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു.
കാരക്കാമല മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്ന ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറില്‍ നിന്നടക്കം ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സിസ്റ്റര്‍ ലൂസി കളപ്പുര ഹൈകോടതിയെ സമീപിച്ചത്.
പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി, വയനാട് എസ്.പി, വെള്ളമുണ്ട സ്റ്റേഷന്‍ ഓഫീസര്‍, എഫ്.സി.സി സൂപീരിയര്‍ ജനറല്‍ സി.ആന്‍ ജോസഫ്, കാരയ്ക്കാമല എഫ്.സി.സി മദര്‍ സുപ്പീരിയര്‍ സി.ലിജി മരിയ, മാനന്തവാടി രൂപത പി.ആര്‍.ഒ ഫാ.നോബിള്‍ തോമസ്, കാരക്കാമല വികാരിയായിരുന്ന ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് സിസ്റ്റർ ലൂസി കോടതിയെ സമീപിച്ചത്.
