സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഭൗതികവാദം പറഞ്ഞ് നടന്നവരാണ് ഇപ്പോള്‍ അമ്പലത്തേക്കുറിച്ചും വിശ്വാസത്തേക്കുറിച്ചും പറയുന്നതെന്നു അദ്ദേഹം തുറന്നടിച്ചു. സിപിഎമ്മുകാര്‍ അധികം വൈകാതെ കാവിക്കൊടി പിടിക്കുമെന്നും കുമ്മനം പരിഹസിച്ചു.
ശബരിമല വികസനത്തിന് 2,500 കോടി രൂപ ചെലവാക്കി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്ത് വികസനമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ താന്‍ വെല്ലുവിളിക്കുന്നുവെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
Source: ThePrimeTime
