
പൊട്ടിതെറിക്കുന്ന നീതിമാനും സത്യസന്ധനുമായ ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ സര്‍ക്കാരിന്റ നികുതി പണം വെട്ടിയ്ക്കുന്ന തട്ടിപ്പുകാരന്റെ റോളിലാണ് സുരേഷ് ഗോപിയെന്ന സൂപ്പര്‍താരം. ഇന്ന് സിനിമാതാരം മാത്രമല്ല ആ താരപകിട്ടില്‍ നേടിയെ രാജ്യസഭാ എംപിയെന്ന പദവിയും താരത്തിനുണ്ട്. ഈ താരമാണ് ഇപ്പോള്‍ വ്യാജ വിലാസം നല്കിയ നികുതി വെട്ടിച്ച കേസില്‍ വിചാരണ നേരിടാനൊരുങ്ങുന്നത്.
കോടികള്‍ വിലവരുന്ന ആഢംബര വാഹനങ്ങള്‍ വാങ്ങുന്ന വി ഐ പികള്‍ പലരും പക്ഷെ സര്‍ക്കാരിന് നികുതി അടക്കാന്‍ മടികാട്ടുന്നവരാണ്. അതിനായി വ്യാജ വിലാസമുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനെ ലക്ഷങ്ങള്‍ തട്ടിയ്ക്കും. അത്തരത്തില്‍ തട്ടിപ്പ് നടത്തല്‍ വ്യാപകമായത് മലയാള സിനിമാ താരങ്ങള്‍ക്കിടയിലാണ്. ഇതു വഴി സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം കോടികളായിരുന്നു.
സര്‍ക്കാരിന് നഷ്ടം വരുത്തിയ താരങ്ങള്‍ കയ്യോടെ പിടിയിലായതോടെ ഫഹദ് ഫാസിലുള്പ്പെടെയുള്ള താരങ്ങള്‍ നികുതിയടച്ച് കേസില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ തന്റെ കാറിന് നികുതിവെട്ടിച്ച സുരേഷ് ഗോപി എം പി വെട്ടിലായിരിക്കുകയാണ്. നികുതി വെട്ടിപ്പ് കയ്യോടെ പിടിക്കപ്പെട്ടതോടെ 25 ലക്ഷം നികുതിയടക്കാന്‍ പക്ഷെ സുരേഷ് ഗോപി തയ്യാറാവാതെ പ്രതിരോധിക്കാനാണ് ശ്രമിച്ചത്. ഇതോടെ സുരേഷ് ഗോപി കൂടുതല്‍ കുരുക്കിലാവുകയായിരുന്നു.
സുരേഷ് ഗോപി രജിസ്ട്രേഷനായി നല്കിയ വിലാസം വ്യാജമാണെന്ന് കേസന്വേഷിച്ച ക്രൈംബാഞ്ച് കണ്ടെത്തിയിരുന്നു. ഇതോടെ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. പുതുചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പിലാണ് കുറ്റപത്രം നല്‍കുന്നതിനുള്ള അനുമതി ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി അന്വേഷണ സംഘത്തിന് നല്‍കിയത്.
വ്യാജ രേഖ ചമയ്ക്കല്‍, സര്‍ക്കാരിന് നഷ്ടമുണ്ടാക്കല്‍ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വാഹനം രജിസ്ട്രര്‍ ചെയ്യാന്‍ പോണ്ടിച്ചേരിയില്‍ വാടകയ്ക്ക് താമസിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കുകയായിരുന്നു. മേല്‍വിലാസത്തിലുള്ള ഫ്ളാറ്റുടമയെ സുരേഷ് ഗോപി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഉടമയുടെ മൊഴിയും സുരേഷ് ഗോപിയ്ക്ക് തിരിച്ചടിയായി. രണ്ട് ആഡംബര കാറുകളാണ് ഈ വ്യാജവിലാസത്തില്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനം സുരേഷ് ഗോപി എം പിയുടെ ഔദ്യോഗിക വാഹനമായും മറ്റൊന്ന് സുരേഷ് ഗോപിയുടെ മകന് ബാഗ്ലൂരിലും ഉപയോഗിക്കുന്നതായിട്ടാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. വളരെ സാധാറണക്കാര് താമസിക്കുന്ന ഒരു ഫ്ളാറ്റിന്റെ വിലാസമാണ് സുരേഷ് ഗോപി തന്റേതായി നല്‍കിയത്. യഥാര്‍ത്ഥ ഫ്ളാറ്റുടമകള്‍ സുരേഷ് ഗോപിയെ അറിയുക പോലുമില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
2010 ലാണ് 80 ലക്ഷം വരുന്ന ഓഡി ക്യു സെവന് എന്ന കാര്‍ പുതുച്ചേരിയില്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തത്. ലക്ഷങ്ങളുടെ നികുതി വെട്ടിയ്ക്കാനായിരുന്നു കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ പുതുചേരിയില്‍ വ്യാജ വിലാസം നല്കി രജിസ്റ്റര്‍ ചെയതത്. നിതുതി വെട്ടിക്കാന്‍ സുരേഷ് ഗോപിചെയ്ത തട്ടിപ്പുകള്‍ കയ്യോടെ പിടിക്കപ്പെട്ടതോടെ രാജ്യസഭാ എംപി മാനക്കേടിലായിരിക്കുകയാണ്.