സഹോദരിമാരായി ദത്തെടുത്ത പെണ്‍കുട്ടികളെ ഹിന്ദുആചാര പ്രകാരം വിവാഹം നടത്തി; നന്മ നിറഞ്ഞ മുസ്ലീം സഹോദരന് എങ്ങും കയ്യടി !

മഹാരാഷ്ട്രയിലെ ബാബഭായ് എന്ന മുസ്ലീം യുവാവിനെ നന്മയുടെയും സാഹോദര്യത്തിന്റേയും പുതിയ മാതൃകയായി വാഴ്ത്തുകയാണ് സേഷ്യല്‍ മീഡിയ. അനാഥരായ പെണ്‍കുട്ടികളെ ദത്തെടുത്ത് ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിയതോടെയാണ് ബാബഭായ് സോഷ്യല്‍ മീഡിയയിലെ താരമായത്.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശിയായ ബാബഭായ് പത്താന്റെ അനാഥരായ രണ്ട് ഹിന്ദുപെണ്‍കുട്ടികളെ സഹോദരിമാരായി പത്താന്‍ ദത്തെടുത്തിരുന്നു. ഇവരുടെ വിവാഹം നടത്തിയ വാര്‍ത്തയാണ് സസാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദനം ഏറ്റുവാങ്ങിയത്.

അവരെ സംരക്ഷിക്കുകയും തന്റെ സ്വന്തം ചെലവില്‍ അവരുടെ വിവാഹം നടത്തുകയും ചെയ്തു. മുസല്‍മാനായിരുന്നിട്ടും പെണ്‍കുട്ടികളുടെ വിവാഹം അവരുടെ മതാചാര പ്രകാരം തന്നെ അദ്ദേഹം നടത്തി. ബാബഭായ് പത്താന്റെ മനുഷ്യത്വവും മറ്റൊരു മതത്തിന്റെ വിശ്വാസങ്ങളെ ബഹുമാനിക്കാനുള്ള അദ്ദേഹത്തിന്റെ വലിയ മനസുമാണ് കൈയ്യടി നേടിയിരിക്കുന്നത്.

നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്. ശരിക്കുള്ള ഇന്ത്യക്കാരന്‍ ഇതാണെന്നും ഇതാണ് ഇന്ത്യന്‍ സംസ്‌കാരം ജനങ്ങളെ പഠിപ്പിക്കുന്നതെന്നും ഒരാള്‍ കുറിച്ചിരിക്കുന്നു. യഥാര്‍ഥ നായകന്‍ എന്നാണ് ബാബഭായ് പത്താനെ ഒരാള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

Vinkmag ad

Read Previous

രാഷ്ട്രീയക്കാരനല്ലെന്ന് രഞ്ജൻ ഗൊഗോയ്; രാജ്യസഭാ അംഗത്വം സ്വീകരിച്ചത് രാഷ്ട്രീയത്തിൽ പ്രവേശിക്കാനല്ല

Read Next

സത്യവാങ്മൂലം സുപ്രീംകോടതി ഇന്ന് പരിഗണിക്കും; മാപ്പില്ലെന്ന നിലപാടില്‍ ഉറച്ച് പ്രശാന്ത് ഭൂഷണ്‍

Leave a Reply

Most Popular