സഹപാഠികളടക്കമുള്ള പെൺകുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം നടത്തുന്നതിന് പദ്ധതിയിട്ട് സാമൂഹ്യമാധ്യമത്തിൽ ചർച്ച. ബോയ്‌സ് ലോക്കര്‍ റൂം എന്ന ഗ്രൂപ്പിൽ നടക്കുന്നത് വിശ്വസിക്കാനാകാത്ത ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ഡല്‍ഹി പൊലീസ് നടപടി സ്വീകരിച്ചിരിക്കുകയാണ്.
സഹപാഠികള്‍ അടക്കമുള്ളവരുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അവളെ എങ്ങനെ ബലാത്സംഗം ചെയ്യാം എന്നതടക്കം ഈ രഹസ്യ ഗ്രൂപ്പിൽ ചര്‍ച്ച ചെയ്യുന്നതായാണ് വെളിപ്പെടുത്തല്‍. 17-18 വയസ് പ്രായമുള്ള ആണ്‍കുട്ടികളാണ് ഈ ഗ്രൂപ്പുകളിലെ അംഗങ്ങള്‍. ഇന്‍സ്റ്റഗ്രാമിലും സ്‌നാപ് ചാറ്റിലും ഇവര്‍ സജീവമാണ്. പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങളുണ്ടാക്കി അപമാനിക്കുകയാണ് പ്രധാന വിനോദം.
സൗത്ത് ഡല്‍ഹിയിലെ 17-18 പ്രായമുള്ളവരുടെ സംഘമാണ് ബോയ്‌സ് ലോക്കര്‍ റൂം എന്ന പേരില്‍ ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് അതില്‍ നിറയെ. ഡൽഹിയിലെ തന്നെ ഉന്നത സ്കൂളുകളിൽ പഠിക്കുന്ന പ്ലസ്ടു വിദ്യാർത്ഥികളാണ് ഗ്രൂപ്പിൽ ഏറെയും.
