സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ച ഖത്തീബിനെ ജോലിയില്‍ നിന്ന് പുറത്താക്കി; നടപടി വഖഫ് ബോര്‍ഡിന്റേത്

മുഖ്യമന്ത്രിയെ വിമര്‍ശിച്ച ഖത്തീബിനെ വഖഫ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്റെ പേരിലാണ് നടപടിയെന്ന് വഖഫ്‌ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു. വഖഫ് ബോര്‍ഡ് നിയന്ത്രണത്തിലുള്ള വളാഞ്ചേരി എടയൂര്‍ മൂന്നാക്കല്‍ ജുമുഅത്ത് പള്ളി ഖത്തീബ് അഹമദ് കബീര്‍ അന്‍വരിയെയാണ് ചുമതലയില്‍ നിന്നു നീക്കം ചെയ്തത്.

സോഷ്യല്‍ മീഡിയവഴിയും പള്ളിയില്‍വച്ചും സര്‍ക്കാരിനെതിരെ പലതവണം ക്രമവിരുദ്ധ നടപടികള്‍ സ്വീകരിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിച്ചിട്ടുള്ളാതാണെന്നും. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയട്ടും ഈ മാസം ഇരുപത്തിയൊന്നിന് സര്‍ക്കാരിനെതിരെയുളള ഹൈക്കോടതി കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ക്രമവിരുദ്ധ വാര്‍ത്ത സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചു. ഇത് ശ്രദ്ധതിയില്‍പെട്ടതിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയതെന്നും നോട്ടിസില്‍ പറയുന്നു.

പല തവണ താക്കീത് ചെയ്തെങ്കിലും വഖഫ് ബോര്‍ഡ് ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനാല്‍ തല്‍ക്കാലത്തേക്ക് തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതായി ഇന്റെറിം മുതവല്ലി കെ. മൊയ്തീന്‍ കുട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പകരം അസിസ്റ്റന്റ് ഇമാമായി പ്രവര്‍ത്തിച്ച് വരുന്ന എന്‍.പി അബ്ദുറഹിമാന്‍ മുസ്ലിയാരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

Vinkmag ad

Read Previous

ചാരായം വാറ്റി പിടിയിലാകുന്ന ബിജെപിക്കാരുടെ എണ്ണം റെക്കോര്‍ഡിലേയ്ക്ക്; മേലുകാവില്‍ ബിജെപി നേതാവ് ചാരയവുമായി അറസ്റ്റില്‍

Read Next

രാജ്യത്ത് കൊവിഡ് ബാധിതര്‍ 21000 കടന്നു; മരണസംഖ്യയും കുതിക്കുന്നു; 24 മണിക്കൂറിനിടെ 49 പേര്‍ മരിച്ചു

Leave a Reply

Most Popular