സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകനെ ഗുജറാത്ത് സര്‍ക്കാര്‍ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

ഗുജറാത്തില്‍ മാധ്യമ പ്രവര്‍ത്തകനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് ഫേസ് ഓഫ് നാഷന്‍ എന്ന ഗുജറാത്ത് ന്യൂസ് പോര്‍ട്ടലിന്റെ എഡിറ്ററായ ധാവെല്‍ പട്ടേലിനെതിരെ അഹമ്മദാബബാദ് പോലീസ് കേസെടുത്തത്.

മെയ് ഏഴിന് ധാവെല്‍ പട്ടേല്‍ ഫേസ് ഓഫ് നാഷനിലെ ഒരു വാര്‍ത്തയാണ് കേസിനിടയാക്കിയത്. ഗുജറാത്തിലെ ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ മന്‍ഷുഖ് മന്ദാവിയയെ ഉന്നത നേതാക്കള്‍ വിളിച്ചെന്നും ഗുജറാത്ത് സര്‍ക്കാരില്‍ നേത്വൃമാറ്റം ഉണ്ടാവാന്‍ സാധ്യതയെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞത്.

കൊവിഡ് പ്രതിരോധത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി പരാജയമാണെന്ന് ബി.ജെ.പി നേതൃത്വത്തിന് തോന്നലുണ്ടെന്നും പാര്‍ട്ടി ഹൈക്കമാന്‍ഡ് മന്ദാവിയയെ ഫോണില്‍ വിളിക്കുകയും ചെയ്ത്തിനാല്‍ ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രാജ്യദ്രോഹകുറ്റം ചുമത്തുന്ന ഐ.പി.സി സെക്ഷന്‍ 124 എ, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് സെക്ഷന്‍ 54 എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

Vinkmag ad

Read Next

ചമ്രവട്ടം അഴിമതി; സൂരജിനെതിരെ വീണ്ടും വിജിലന്‍സ് കേസ്

Leave a Reply

Most Popular