ഡല്‍ഹിയിലെ കലാപക്കേസുകളില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് സുപ്രീം കോടതി പരാമര്‍ശം നടത്തിയിരുന്നു. കൂടാതെ മാദ്ധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വരുന്ന വാർത്തകൾ സമ്മർദ്ദമുണ്ടാക്കുന്നെന്നും കോടതി പറഞ്ഞു. ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ജസ്റ്റിസ് കെമാല്‍പാഷ.
സമ്മര്‍ദ്ദവും പരിമിതിയുമുള്ള ജഡ്ജിമാര്‍ രാജിവെച്ച് വീട്ടിലിരിക്കണമെന്ന് ബി.കെമാല്‍ പാഷ പറഞ്ഞു. കൊടുങ്ങല്ലൂരില്‍ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര ഇന്ത്യയെ മതവൽക്കരിക്കാനുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരായിരുന്നു ഭരണഘടന സംരക്ഷണ സദസ്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങൾ തടയാൻ തങ്ങൾക്കാകില്ല, തങ്ങളുടെ മേൽ സമ്മർദ്ദമുണ്ട് എന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിന്‍റെ പ്രസ്താവനയെ കെമാൽ പാഷ വിമർശിച്ചു.
ഡൽഹിയിൽ ഇത്രയും അക്രമസംഭവങ്ങളുണ്ടായിട്ടും ഡൽഹി മുഖ്യമന്ത്രി എതിർശബ്ദം പോലും ഉയർത്താത് ജനങ്ങളോട് കാണിക്കുന്ന ചതിയാണ്. ബി.ജെ.പിയുടെ ബി. ടീമായാണ് അരവിന്ദ് കേജ്‍രിവാൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതധ്രുവീകരണം ഉണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാൻ വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നതെന്നും കമാൽ പാഷ പറഞ്ഞു.
