സമ്പൂര്‍ണ്ണ ദുരന്തം’ ട്രംപിനെ പരസ്യമായി വിമര്‍ശിച്ച് ഒബാമ

 

കോവിഡ് വ്യാപനം അമേരിക്കയില്‍ നിയമന്ത്രണ വിധേയമല്ലാതായതോടെ കടുത്ത വിമര്‍ശനങ്ങളാണ് അമേരിക്കന്‍ പ്രസിണ്ടന്റ് ഡൊണാള്‍ഡ് ട്രംപ് നേരിടുന്നത്. മുന്‍ പ്രസിണ്ടന്‍ ഒമ്പാമയും കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തി. കോവിഡ് പ്രതിസന്ധിയെ യു.എസ് ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ ‘സമ്പൂര്‍ണ്ണ ദുരന്തം’ എന്നാണ് ഒബാമ സൂചിപ്പിച്ചത്.

തന്റെ ഭരണകാലയളവില്‍ വൈറ്റ് ഹൗസില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഒബാമയുടെ രൂക്ഷമായ പ്രതികരണം.എറ്റവും മികച്ച സര്‍ക്കാരിന്റെ കീഴിലും സ്ഥിതി മോശമായേനെ. എന്നാല്‍ ഇതില്‍ എനിക്കെന്തു കിട്ടും എന്നും മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചാലും പ്രശ്‌നമല്ല എന്നുമുള്ള ചിന്താഗതി സര്‍ക്കാര്‍ നടപ്പാക്കുന്നത് സമ്പൂര്‍ണ്ണ ദുരന്തമാണെന്ന് ഒബാമ പറഞ്ഞു.

നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനു വേണ്ടി കൂടുതല്‍ പങ്ക് തനിക്ക് വഹിക്കാനുണ്ടെന്നും ഒബാമ വ്യക്തമാക്കി.അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 1,347,309 ആയി. എന്നാല്‍, ന്യൂ യോര്‍ക്ക്, ന്യൂ ജേഴ്സി എന്നീ തീവ്രബാധിത സംസ്ഥാനങ്ങളില്‍ നിന്ന് മെച്ചപ്പെട്ട കണക്കുകളാണ് ഇന്ന് പുറത്തുവന്നത്.

Vinkmag ad

Read Previous

റംസാനില്‍ നോമ്പെടുത്ത ഹിന്ദുകുടുംബത്തെ അധിക്ഷേപിച്ച് സംഘപരിവാര്‍ സൈബര്‍ ക്വട്ടേഷന്‍

Read Next

വന്ദേ ഭാരത് പദ്ധതിയിൽ നാണംകെട്ട് ഇന്ത്യ; തെറ്റിധരിപ്പിച്ചതിനാൽ വിമാനത്തിന് അനുമതി നിഷേധിച്ച് ഖത്തർ

Leave a Reply

Most Popular