സഭയുടെ പേരില്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഫാ ടോമി കരിയിലക്കുളം കുടുംബസ്വത്താക്കി; 600 കോടിയുടെ സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് വൈദികന്റെ കുടുംബം; മറുനാടന്‍ മലയാളിയും ഷാജന്‍സ്‌കറിയയും പറഞ്ഞത് പച്ചക്കള്ളം; കോടികള്‍ വെട്ടിച്ച വൈദികനെ വെള്ളപൂശിയ മഞ്ഞ ഓണ്‍ലൈന്‍ കുരുക്കില്‍ !

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍സ്‌കറിയുടെ സഹോദരന്‍ സഭയെ പറ്റിച്ച് കോടികള്‍ കുടുംബസ്വത്താക്കിമാറ്റിയതിന്റെ തെളിവുകള്‍ പുറത്ത്. 24 ന്യൂസ് ചാനലാണ് ഫാ ടോമികരിയിലക്കുളം നടത്തിയ തട്ടിപ്പുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. മറുനാടന്‍ മലയാളിയും ഇതിന്റെ എഡിറ്ററും വൈദികന്റെ സഹോദരനുമായ ഷാജന്‍ സ്‌കറിയയും ടോമി കരിയലകുളത്തെ കുറിച്ച് പ്രചരിപ്പിച്ച കാര്യങ്ങള്‍ പച്ചക്കള്ളമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. 600 കോടിയോളം വരുന്ന സ്വത്തുക്കള്‍ ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്യാസ സഭയില്‍ നിന്നാണ് ടോമിയുടെ കുടംബം കൈക്കലാക്കിയത്. കോടികളുടെ ഇടപാടുകളില്‍ നികുതി വെട്ടിപ്പുകള്‍ നടന്നെന്ന പരാതിയില്‍ ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും വൈദികനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാല്‍ നൂറ്റാണ്ട് മുന്‍പ് എംസിബിഎസ് സഭ മഹാരാഷ്ട്രയിലെ പാഞ്ച്ഗനിയില്‍ തുടങ്ങിയ ട്രസ്റ്റാണ് ഫാ. ടോമി കരിയിലക്കുളം സ്വന്തം കുടുംബത്തിന്റെ പേരിലാക്കിയത്. കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ നഷ്ടടപ്പെട്ടത് തിരിച്ചറിയാന്‍ സഭാ നേതൃത്വം വൈകി. വൈദികന്റെ കുടുംബാംഗങ്ങളാണ് ഇപ്പോള്‍ ട്രസ്റ്റും മറ്റു സ്ഥാപനങ്ങളും നിയന്ത്രിക്കുന്നതെന്ന് സഭാ നേതൃത്വം പറഞ്ഞു. സഭയുടെ സ്വത്തുവകകള്‍ പണയപ്പെടുത്തിയാണ് മുംബെയില്‍ ആശ്രമത്തിന്റെ കീഴില്‍ ട്രസ്റ്റും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങിയത്.

എന്നാല്‍ ട്രസറ്റിന്റെ പേരും രജിസ്‌ട്രേഷനും മാറ്റി സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമാക്കി മാറ്റുകയായിരുന്നു. ഫാ ടോമിയുടെ സഹോദരനായ ജോജനും ഭാര്യയുമാണ് നിലവില്‍ ട്രസ്റ്റിന്റെ കാര്യങ്ങളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ ഈ സ്ഥാപനങ്ങളില്‍ സഭയ്ക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത വിധം കാര്യങ്ങള്‍ കൈവിട്ടുപോയി.

2015 ടോമി കരിയലക്കുളത്തിനെതിരെ നിരവധി സാമ്പത്തീക തിരിമറികളുടെ ആരോപണങ്ങള്‍ പുറത്ത് വന്നു. ഇതോടെയാണ് സഭയെ മറയാക്കി വൈദികന്‍ കൊള്ളനടത്തുകയാണെന്ന് തെളിഞ്ഞത്. നാലുവര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് തെളിവുകള്‍ സഹിതം വത്തിക്കാന് പരാതി നല്‍കിയത്. വത്തിക്കാന്‍ നടത്തിയ അന്വേഷണത്തിലും ക്രമക്കേടുകള്‍ തെളിഞ്ഞു. ഇതോടെയാണ് സഭയില്‍ നിന്നും വൈദിക വൃത്തിയില്‍ നിന്നും പുറത്താക്കന്‍ വത്തിക്കാന്‍ അനുമതി നല്‍കിയത്.

സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്നാണ് ടോമി കരിയിലക്കുളത്തെ പുറത്താക്കിയതെന്ന് എംസിബിഎസ് സഭയുടെ മഹാരാഷ്ട്രയുടെ ചുമതലയുള്ള വൈദീകന്‍ പറഞ്ഞു. എന്നാല്‍ വെറുമൊരു അനുസരണക്കേടിന്റെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന ന്യായികരണമാണ് ടോമിയും അദ്ദേഹത്തിന്റെ സഹോദരന്റെ പത്രമായ മറുനാടനും നടത്തുന്നത്. സഭയുടെ കീഴിലുള്ള ട്രസ്റ്റും ആശുപത്രിയും ഉള്‍പ്പെടെയുളള സ്ഥാപനങ്ങളും സ്വന്തം പേരിലാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാ. ടോമി കരിയിലക്കുളത്തെ കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത്.

ആലുവയിലെ എംസിബിഎസ് സഭ സെന്റ് സേവ്യേഴ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് ആശുപത്രിക്കും ഇതര സ്ഥാപനങ്ങള്‍ക്കും തുടക്കമിട്ടത്. വൈദികനായ ടോമി കരിയിലക്കുളത്തിന് നടത്തിപ്പ് ചുമതലയും നല്‍കി. റെഡ്ക്രോസിന്റെ സഹകരണത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍.

സുവിശേഷ പ്രസംഗങ്ങളുമായി യുറോപ്യന്‍ രാജ്യങ്ങളിലടക്കം സഞ്ചരിച്ച ഫാ. ടോമി കരിയിലക്കുളം ചാരിറ്റിയുടെ പേരില്‍ വന്‍ തുക ട്രസ്റ്റിലേക്കെത്തിച്ചു. അങ്ങനെ സ്ഥാപനങ്ങള്‍ അതിവേഗം വളര്‍ന്നു. എംസിബിഎസ് സഭയുടെ പണവും സംവിധാനങ്ങളുമുപയോഗിച്ച് തുടക്കമിട്ട ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്രമേണ സഹോദരങ്ങളുടെ പേരിലുള്ള ട്രസ്റ്റാക്കി മാറ്റി. സഭയില്‍ നിന്ന് പുറത്താക്കിയിട്ടും ബെല്‍ എയര്‍ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം ടോമി കരിയിലക്കുളത്തിനും അദ്ദേഹത്തിന്റെ സ്വകാര്യ ട്രസ്റ്റിനുമാണ്. ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എംസിബിഎസ് സഭ.സഭയില്‍ നിന്ന് പുറത്താക്കിയിട്ടും ബെല്‍ എയര്‍ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം വിട്ടുനല്‍കാന്‍ ഫാ. ടോമി കരിയിലക്കുളം തയാറായിട്ടില്ല.

Vinkmag ad

Read Previous

ക്വാറൻ്റീനിൽ കഴിയുന്നവർക്ക് മോദിയുടെ പ്രസംഗങ്ങൾ നൽകും; മുഷിപ്പ് മാറ്റാൻ അച്ചടിച്ച പ്രസംഗങ്ങൾ

Read Next

നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി

Leave a Reply

Most Popular