സന്യാസിമാരേയും ഡ്രൈവറേയും ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതില്‍ പ്രതികള്‍ ഭൂരിഭാഗവും ബിജെപിക്കാര്‍; വെട്ടിലായി സംഘപരിവാര്‍ നേതൃത്വം

മഹാരാഷ്ട്രയില്‍ സന്യാസിമാരേയും ഡ്രൈവറേയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ച കൊന്ന സംഭവത്തില്‍ ബിജെപി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് പ്രതികളില്‍ ഭൂരിഭാഗവും ബിജെപി പ്രവര്‍ത്തകരും അനുഭാവികളുമാണ്. സംഭവം നടന്ന ഗ്രാമമായ ദിവാശി ഗഡ്ചിന്‍ചലേ ബി.ജെ.പി കോട്ടയാണ്. കഴിഞ്ഞ 10 വര്‍ഷമായി ബി.ജെ.പി നേതാവാണ് ഗ്രാമതലവന്‍. ഇപ്പോളുള്ള അദ്ധ്യക്ഷനും ബി.ജെ.പിക്കാരന്‍ തന്നെ. ആള്‍ക്കൂട്ട ആക്രമണത്തിലെ ഭൂരിഭാഗം പ്രതികളും ബി.ജെ.പി അംഗങ്ങളാണെന്നും കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിസച്ചിന്‍ സാവന്ത് ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബിജെപി വ്യാജ കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ സ്വഭാവമുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിലും സംഭവത്തിലും ശക്തമായ അന്വേഷണം നടക്കണം. ആരാണ് അത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതാരെന്ന് അന്വേഷിക്കണം. സംഭവത്തെ വര്‍ഗീയവത്കരിച്ചുള്ള വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന ബി.ജെ.പി അപമാനിതരാണെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.

നമ്മുടെ സമൂഹം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സമയത്തും ബി.ജെ.പി രാഷ്ട്രീയം കളിക്കുന്നതാണ് കാണുന്നത്’, സംഭവത്തില്‍ പ്രതികരിക്കവെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.

അവയവങ്ങള്‍ക്കുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം സംഘത്തെ ആക്രമിച്ചത്. കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് സന്യാസിമാരെയും അവരുടെ കാറിലെ ഡ്രൈവറെയുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു.ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് 110 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Vinkmag ad

Read Previous

ബ്രസീൽ പൊട്ടിത്തെറിയുടെ വക്കിൽ; ലോക്ക്ഡൗണിനെതിരെ സമരം ചെയ്ത് പ്രസിഡൻ്റ് ബൊൽസൊനാരോ

Read Next

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം പരിധിവിട്ടു; രാജ്യത്തെ ആശങ്കയിലാഴ്ത്തി മുംബൈ

Leave a Reply

Most Popular