സംസ്ഥാനത്ത് 13 പേര്‍ക്ക് കോവിഡ്; ലോകത്താകെ 18 മലയാളികള്‍ കൊറോണ ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഇന്ന് പുതുതായി 13 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 321 ആയി. നിലവില്‍ 266 പേര്‍ ചികിത്സയിലാണ്.

കോവിഡ് ബാധിച്ച് 18 മലയാളികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അമേരിക്കയില്‍ മാത്രം എട്ട് മരണമുണ്ടായി. വിവിധ രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ഇന്ന് വിവിധ രാജ്യങ്ങളിലായി മരിച്ചത് നാല് മലയാളികളാണ്. അമേരിക്കയിലും യുഎഇയിലും ഓരോരുത്തരും ബ്രിട്ടനില്‍ രണ്ട് പേരുമാണ് ഇന്ന് മരിച്ചത്. ന്യൂയോര്‍ക്കിലെ സ്വകാര്യ ആശുപത്രി ജീവനക്കാരായിരുന്ന ഉമ്മന്‍കുര്യനാണ് ഇന്ന് അമേരിക്കയില്‍ മരിച്ചവരിലൊരാള്‍. എഴുപതുകാരനായ ഉമ്മന്‍ കുര്യന്‍ കൊട്ടാരക്കര കരിക്കം സ്വദേശിയാണ്. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡിലായിരുന്നു താമസം.

കൊല്ലം ഓടനാവട്ടം സ്വദേശി ഇന്ദിരയും കണ്ണൂര്‍ കീഴ്പ്പള്ളി സ്വദേശി സിന്റോ ജോര്‍ജുമാണ് യുകെയില്‍ മരിച്ച മലയാളികള്‍. റിട്ടയേര്‍ഡ് അധ്യാപികയായ ഇന്ദിര ആറ് മാസം മുമ്പാണ് ലണ്ടനിലെത്തിയത്. പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു. യു കെയില്‍ നഴ്‌സായിരുന്നു സിന്റോ. കണ്ണൂര്‍ സ്വദേശിയായ ഹാരിസാണ് യുഎഇയില്‍ മരിച്ചത്. അജ്മാനില്‍ തലാല്‍ സൂപ്പര്‍മാര്‍ക്കറ്റിലെ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു ഹാരിസ്.

Vinkmag ad

Read Previous

അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആളുകള്‍ ലോക്ക്ഡൗണിനെ തള്ളിപ്പറയും മുന്നറിയിപ്പുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

Read Next

സിനിമാ താരം കലിംഗാ ശശി അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ഹാസ്യ നടന്‍

Leave a Reply

Most Popular