സംസ്ഥാനത്ത് ആശങ്കവര്‍ധിപ്പിച്ച് കോവിഡ് രോഗികളുടെ എണ്ണം ഇന്നും ആയിരം കടന്നു. 1078 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചു പേര്‍ മരിച്ചതായും കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്തത് 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി.
രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 222, കൊല്ലം 106, ആലപ്പുഴ 82, പത്തനംതിട്ട 27, കോട്ടയം 80, ഇടുക്കി 63, എറണാകുളം 100, തൃശൂര്‍ 83, പാലക്കാട് 51, മലപ്പുറം 89, കോഴിക്കോട് 67, വയനാട് 10, കണ്ണൂര്‍ 51, കാസര്‍കോട് 47. സര്‍ക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് എന്നിവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
