സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യല്ലോ അലർട്ട്

കേരളത്തിലെ വടക്കൻ ജില്ലകളിലും മദ്ധ്യകേരളത്തിലും ശക്തമായ മഴലഭിച്ചു. സംസ്ഥാനത്താകെ നല്ല മഴക്ക് സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വേനൽ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ചു ദിവസവും തുടരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:

ഏപ്രിൽ 26 ഇടുക്കി, ഏപ്രിൽ 27 കോട്ടയം, ഏപ്രിൽ 28 പത്തനംതിട്ട, ഏപ്രിൽ 29 കോട്ടയം, ഏപ്രിൽ 30 വയനാട്

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 26 മുതൽ 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Vinkmag ad

Read Previous

ഉേദ്യാഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും ടൗവ്വല്‍വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചത് 75,000 രൂപ; ഖജനാവ് കാലിയെങ്കിലും ധൂര്‍ത്തിന് കുറവില്ല !

Read Next

ബിജെപി നേതാവിന്റെ പീഡന കേസില്‍ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ടോമിന്‍ തച്ചങ്കരി

Leave a Reply

Most Popular