സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: ക്വാറന്റീനിൽ കഴിയുന്നതിനിടെ മരിച്ച ഇർഷാദലിക്ക് കോവിഡ്

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ദുബായിൽ നിന്നെത്തി ക്വാറന്റീനിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം ചോക്കാട് ഇർഷാദലി (26)യുടെ കോവിഡ് ഫലം പോസിറ്റീവ്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരിക്കും സംസ്കാരചടങ്ങുകള്‍ നടക്കുക.നേരത്തെ ട്രൂനാറ്റ് പരിശോധന ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് പിസിആർ പരിശോധന കൂടി നടത്താൻ നിർദേശം നൽകിയതായി ഡിഎംഒ അറിയിച്ചു.

ദുബായിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന ഇര്‍ഷാദലി  ജൂലൈ നാലിനാണ് നാട്ടിലെത്തിയത്. പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ബുധനാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് ഇര്‍ഷാദലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണവുമായി ബന്ധുക്കള്‍ എത്തിയപ്പോള്‍ മുറിയില്‍ നിന്നും ശബ്ദമൊന്നും കേള്‍ക്കാത്തതിനാല്‍ പൊലീസെത്തിയാണ് റൂം തുറന്നത്. അപ്പോഴാണ് ഇര്‍ഷാദലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Vinkmag ad

Read Previous

കുറ്റപത്രം ഭാഗികം: പാലത്തായി കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവ്

Read Next

കോവിഡിനെ തടയാനാകാതെ രാജ്യം: ഒറ്റ ദിവസം 49310 രോഗികൾ; 740 മരണം

Leave a Reply

Most Popular