സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മുംബൈയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിനി

സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. തൃശ്ശൂര്‍ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി (73)യാണ് മരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ്-19 മൂലം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നാലായി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ കാറില്‍ മുംബൈയില്‍ നിന്ന് കേരളത്തിലെത്തിയത്. പാലക്കാട് വഴി പെരിന്തല്‍മണ്ണ വരെ പ്രത്യേക വാഹനത്തിലാണ് ഇവര്‍ എത്തിയത്. ഇവിടെ നിന്ന് ഇവരുടെ മകന്‍ ആംബുലന്‍സുമായി പോയി കൊണ്ടുവരികയായിരുന്നു. ഇവരോടൊപ്പം വന്ന മൂന്ന് ബന്ധുക്കള്‍ ഒറ്റപ്പാലത്ത് ഇറങ്ങിയിരുന്നു.

തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് നേരത്തെ തന്നെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നു.

ഇന്നലെയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് ഇന്നു നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ്-19 ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയിലെ ആദ്യ കോവിഡ് മരണമാണ് ഇത്. ഇവരുടെ മകനും ആംബുലന്‍സ് ഡ്രൈവറും ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്നുമാസംമുമ്പ് മുംബൈയിലുള്ള മക്കളുടെ അടുത്തേക്ക് പോയതായിരുന്നു കദീജക്കുട്ടി

Vinkmag ad

Read Previous

പശ്ചിമബംഗാളിലും ഒഡീഷയിലും ആഞ്ഞടിച്ച് ഉംപുന്‍ ചുഴലിക്കാറ്റ്; അഞ്ച് പേര്‍ മരിച്ചു, അയ്യായിരത്തോളം വീടുകള്‍ തകര്‍ന്നു.

Read Next

മധ്യപ്രദേശിൽ പ്രശാന്ത് കിഷോർ ഇറങ്ങുന്നു; കോൺഗ്രസ് പാളയത്തിൽ ആത്മവിശ്വാസം

Leave a Reply

Most Popular