സംസ്ഥാനത്ത് ചൊവ്വാഴ്ച 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12 പേർക്ക് രോഗ സൗഖ്യം

സംസ്ഥാനത്ത് ഇന്ന് പുതുതായി 9പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 336 ആയി. 263 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. നിലവില്‍ 146686 പേരാണ് കൊവിഡ് നിരീക്ഷണത്തില്‍ ഉള്ളത്. 131 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍ഗോഡ്, 4 കണ്ണൂര്‍, 3 മലപ്പുറം 1 , കൊല്ലം 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് എത്തിയവര്‍ 2 പേരും സമ്പര്‍ക്കം മൂലം വൈറസ് വന്നത് 3 പേരുമാണ്. 12 പേരുടെ രോഗം സുഖമായിട്ടുണ്ട്.

ലോകാരോഗ്യ ദിനമായ ഇന്ന് ആരോഗ്യപ്രവര്‍ത്തകരുടെ സേവനത്തെ അനുസ്മരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ലോകത്തിന്റെ നാനാഭാഗങ്ങളിലും മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ആശങ്കകളും നമ്മെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിപാ പ്രതിരോധ സേവനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട നഴ്‌സ് ലിനിയെയും കൊറോണബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധയേറ്റ കോട്ടയം മെഡിക്കല്‍ കോളേജ് രേഷ്മയെയും മറ്റൊരു നഴ്‌സ് പാപ്പാ ഹെന്‍ട്രിയെയും മുഖ്യമന്ത്രി പരാമര്‍ശിച്ചു. നഴ്‌സുമാര്‍ നമുക്ക് നല്‍കുന്ന ഊര്‍ജത്തിന്റെയും കരുതലിന്റെയും ഉദാഹരണങ്ങളാണ് ഇവരെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ഇതേ കരുതല്‍ തിരിച്ചു നല്‍കാനുള്ള ചുമതല നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. അതിനാലാണ് ഡല്‍ഹിയിലും മുംബൈയിലും കൊറോണ ബാധിച്ച നഴ്‌സുമാരെ കുറിച്ച് നമുക്ക് ഉത്കണ്ഠയുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Vinkmag ad

Read Previous

സംസ്ഥാനം ഏത് സാഹചര്യത്തേയും നേരിടാന്‍ തയാര്‍; ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ ഒരുക്കി

Read Next

ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; സംഘടന ചൈനക്ക് വേണ്ടി പ്രവർത്തിക്കുന്നെന്ന് ആരോപണം

Leave a Reply

Most Popular