സംസ്ഥാനത്ത് കനത്ത ജാഗ്രത: ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 785 പേർക്ക് വൈറസ് ബാധ

ആശങ്ക ഒന്നിനൊന്ന് വർദ്ധിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്ത്. ഇന്ന്  സംസ്ഥാനത്ത് 1038 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ആകെ ഇതുവരെ സംസ്ഥാനത്ത് 15032 പേർക്കാണ് വൈറസ് ബാധിച്ചതെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് ആയിരത്തിന് മുകളിൽ രോഗികൾ ഉണ്ടാകുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ വൈറസ് ബാധിച്ചത് 785 പേർക്കാണ്. ഇതിൽ 57 പേരുടെ ഉറവിടം വ്യക്തമല്ല.

കോവിഡ് സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശത്തുനിന്നും എത്തിയവരാണ്.  ഇതര സംസ്ഥാനത്തുനിന്നും എത്തിയ 109 പേർക്കും രോഗം ബാധിച്ചു. കോവിഡ് മൂലം ഒരു മരണമാണ് ഇന്ന് സംഭവിച്ചത് ഇടുക്കി ജില്ലയിൽ നാരായണനാണ് മരിച്ചത്. ഇന്ന് 272 പേർക്കാണ് രോഗമുക്തി.

തിരുവനന്തപുരത്ത് 226 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 190 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 15 പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായത് തലസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിക്കുന്നു.

Vinkmag ad

Read Previous

പൗരത്വ സമരം നയിച്ച ഷര്‍ജീല്‍ ഇമാമിന് കൊവിഡ് 19; രാഷ്ട്രീയ തടവുകാരോട് കണക്ക് തീർക്കാൻ കോവിഡിനെ ഉപയോഗിക്കുന്നെന്ന് വിമർശനം

Read Next

രാമക്ഷേത്ര നിർമ്മാണം രാജ്യത്തുനിന്നും കോവിഡിനെ അകറ്റും: ക്ഷേത്രം നിർമ്മിച്ചാലുള്ള ഉപയോഗം വ്യക്തമാക്കി ബിജെപി നേതാവ്

Leave a Reply

Most Popular