സംസ്ഥാനത്ത് ഏപ്രില്‍ മുപ്പത് മുതല്‍ മാസ്‌ക് നിര്‍ബന്ധം; നിയമലംഘനത്തിന് 200 രൂപ പിഴ

സംസ്ഥാനത്ത് ഇന്ന് മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്‌ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു

Vinkmag ad

Read Previous

ലോക്ക്ഡൗണ്‍; എഴുപത് ലക്ഷം സ്ത്രീകള്‍ക്ക് ആഗ്രഹിക്കാതെ ഗര്‍ഭിണിയാകേണ്ടിവരും

Read Next

അന്ന് വിദ്വേഷ പ്രചാരകരുടെ നിന്ദാ വചനങ്ങൾ, ഇന്ന് അധികാരികളുടെ പുഷ്പവൃഷ്ടി; തബ് ലിഗ് പ്രവർത്തകർ മാതൃകയാകുന്നു

Leave a Reply

Most Popular