സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് 593 പേര്ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11,659 ആണ്. ഇന്ന് 364 പേര്ക്കാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില് 36 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്തുനിന്ന് 116 പേര്. മറ്റു സംസ്ഥാനങ്ങളില്നിന്ന് 90 പേര്. ഹെൽത്ത് വർക്കർ 19, ഡിഎസ്സി 1, ഫയര്ഫോഴ്സ് 1. 204 പേര് രോഗമുക്തി നേടി.
ഇന്ന് രണ്ടു മരണം റിപ്പോര്ട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയില് അരുള്ദാസ് (70), ബാബുരാജ് (60) എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ നിര്യാണത്തില് അനുശോചനം രേഖപ്പെടുത്തുന്നു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 173, കൊല്ലം 53, പാലക്കാട് 49, എറണാകുളം 44, ആലപ്പുഴ 42, കണ്ണൂര് 39, കാസര്കോട് 29, പത്തനംതിട്ട 28, ഇടുക്കി 28, വയാട് 26, കോഴിക്കോട് 26, തൃശൂര് 21, മലപ്പുറം 19, കോട്ടയം 16.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂര് 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര് 38, കാസര്കോട് 9.
കഴിഞ്ഞ 24 മണിക്കൂറിനകം 18,967 സാമ്പിളുകള് പരിശോധിച്ചു. 1,73,932 പേരാണ് നിരീക്ഷണത്തിലുള്ളത്. 6841 പേര് ആശുപത്രികളില്. ഇന്നു മാത്രം 1053 പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇപ്പോള് ചികിത്സയിലുള്ളവര് 6416.
ഇതുവരെ ആകെ 2,85,158 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില് 7016 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല് സര്വൈലന്സിന്റെ ഭാഗമായി മുന്ഗണനാ ഗ്രൂപ്പുകളില് നിന്ന് 92,312 സാമ്പിളുകള് ശേഖരിച്ചതില് 87,653 സാമ്പിളുകള് നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 299 ആയി.
Vinkmag ad

Read Previous

നരേന്ദ്ര മോദിയുടെ വിവേകശൂന്യമായ നയങ്ങൾ രാജ്യത്തെ ദുർബലമാക്കി; കടുത്ത ഭാഷയിൽ രാഹുൽ ഗാന്ധി

Read Next

ചൈന നമ്മുടെ ഭൂമി സ്വന്തമാക്കിയപ്പോൾ മോദി കാര്യസ്ഥനായി; കടുത്ത ഭാഷയിൽ വീണ്ടും രാഹുൽ ഗാന്ധി

Leave a Reply

Most Popular