സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 18 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 18 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ചവരിൽ 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. കാസര്‍കോട് 14, മലപ്പുറം 14, തൃശ്ശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട നാല്, തിരുവനന്തപുരം മൂന്ന്, എറണാകുളം മൂന്ന്, ആലപ്പുഴ രണ്ട്, പാലക്കാട് രണ്ട് ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇതുവരെ 1326 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 708 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 139661 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കോഴിക്കോട് ഇന്നലെ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി.

കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാര്‍ എയര്‍ ഇന്ത്യ സ്റ്റാഫും മറ്റൊരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്. ഇന്ന് പുതുതായി പാലക്കാട്, കണ്ണൂര്‍ ജില്ലകളിലായി അഞ്ച് ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്‍പ്പെടുത്തി. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കോഴിക്കോട് ചികിത്സയിലായിരുന്ന സുലേഖ ഇന്നലെ മരമണടഞ്ഞു. ഇതോടെ മരണം സംസ്ഥാനത്ത് പത്തായി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 13,470 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 13037 സാമ്പിളുകള്‍ നെഗറ്റീവാണ്. ആകെ 121 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേര്‍ വിദേശത്തുനിന്നും വന്നവരാണ്. 28 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. മലപ്പുറം 7, തിരുവനന്തപുരം, കോട്ടയം 3, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ 1 എന്നിങ്ങനെയാണ്. 1326 പേരാണ് സംസ്ഥാനത്ത് രോഗബാധിതര്‍. 708 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Vinkmag ad

Read Previous

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം തയ്യാറാക്കാൻ നേപ്പാൾ; നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ലിപുലേഖ് പ്രദേശം ഏറ്റെടുക്കാൻ ശ്രമം

Read Next

സർക്കാർ അവഗണന: ദലിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; ഓൺലൈൻ പഠനത്തിൽ നിന്ന് പുറത്തായത് കുട്ടിയുടെ ജീവനെടുത്തു

Leave a Reply

Most Popular