സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ് 19; 131 പേർക്ക് രോഗമുക്തി; 13 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 131 ആണ്.

തുടർച്ചയായി 13-ാം ദിവസമാണ് കേരളത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ 100 കടക്കുന്നത്.  വിദേശത്തു നിന്ന് എത്തിയ 86 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 81 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.  13 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 18, എറണാകുളം 12, കാസര്‍ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

Vinkmag ad

Read Previous

സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍ പരിശോധനകള്‍ ശക്തമാക്കണമെന്ന് ഐ എം എ

Read Next

വെടിയേറ്റ് മരിച്ച അപ്പൂപ്പൻ്റെ നെഞ്ചിൽ ഇരിക്കുന്ന കുഞ്ഞിൻ്റെ ചിത്രം: സൈന്യത്തിനെതിരെ കടുത്ത ആരോപണവുമായി കുടുംബം

Leave a Reply

Most Popular