സംസ്ഥാനത്തിന് ഇന്നും ആശങ്കയുടെ ദിനമാണ്. ഇന്ന് 152 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തുടർച്ചയായ ആറാം ദിവസമാണ് രോഗികളുടെ എണ്ണം നൂറു കടക്കുന്നത്.
81 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്നു വന്നതാണ്. 46 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം എട്ടുപേര്‍ക്ക് രോഗം ബാധിച്ചു.
സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 3500 കടന്നു. ഇപ്പോള്‍ കോവിഡ് ചികില്‍സയിലുള്ളത് 1691 പേരാണ്. 1,54,759 പേരാണ് നിരീക്ഷണത്തിലുള്ളത്. 2282 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്.
288 പേരെ ഇന്നു മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,48,827 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4,005 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 40,537 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 39,113 സാമ്പിളുകള്‍ നെഗറ്റീവ് ആണ്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.
