കൊവിഡ് പരത്തുമെന്ന് പറഞ്ഞ് ഡല്‍ഹിയില്‍ മുസ്ലിം യുവാവിനെ അടിച്ചു കൊന്നു.
രാജ്യത്ത് സംഘപരിവാര്‍ ശക്തികള്‍ കോവിഡിന്റെ മറവില്‍ നടത്തിയ വിദ്വേഷ പ്രചരണങ്ങളും വര്‍ഗീയതയും രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലേയ്ക്ക് മാറുകയാണ്. ഇന്ത്യ ഒറ്റക്കെട്ടായി മഹാമാരിയെ ചെറുക്കാന്‍ ഐക്യത്തോടെ നിങ്ങുന്നതിനിടയിലാണ് സംഘപരിവാര്‍ വര്‍ഗീയ അജണ്ടകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. മുസ്ലീം സമുാദയത്തിനുനേരെ എന്നും കള്ള പ്രചരണങ്ങള്‍ നടത്തിയാണ് സംഘപരിവാര്‍ കലാപങ്ങളും വംശഹത്യയും സൃഷ്ടിച്ചിട്ടുള്ളത്. മധ്യ പ്രദേശിലെ തബ് ലിഗ് പരിപാടിയില്‍ പങ്കെടുത്ത യുവാവിനെയാണ് കോവിഡ് ഭീതി പരതി ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊന്നാതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാന നഗരിയിലെ ബവാനയില്‍ ഹരേവാലി ഗ്രാമവാസിയായ 22 കാരന്‍ മെഹ്ബൂബ് അലിയെയാണ് ഒരു സംഘം അടിച്ചു കൊന്നത്.
മധ്യപ്രദേശില്‍ നടന്ന തബ്ലീഗ് ജമാഅത്തില്‍ അലി 45 ദിവസം പങ്കെടുത്തിരുന്നു. പിന്നീട് ഡല്‍ഹിയിലേക്കുള്ള ഒരു പച്ചക്കറി വണ്ടിയിലാണ് ഇയാള്‍ തിരിച്ചു വന്നത്. വരുന്ന വഴിക്ക് അസംഗഡിലെ പച്ചക്കറി മാര്‍ക്കറ്റില്‍ വെച്ച് ഇയാളെ പിടിക്കുകയും വൈദ്യപരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നതായി പൊലിസ് പറയുന്നു.മുഴുവന്‍ പരിശോധനകളും നടത്തിയ ശേഷമാണ് ഇയാളെ പോവാന്‍ അനുവദിച്ചത്.
എന്നാല്‍ അലി ഗ്രാമത്തിലെത്തും മുമ്പ് ഇയാളെ കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ സംഘികള്‍ നടത്തിയിരുന്നു. ഗ്രാമത്തില്‍ കൊവിഡ് പരത്തുക എന്ന ലക്ഷ്യത്തോടെയാണ് അലി വരുന്നതെന്ന് ഇവര്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് അലി വന്ന ഉടനെ ഇയാളെ ആളുകള്‍ കൂട്ടം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. നേരത്തെ, ജീവനോടെ ചുട്ടുകൊല്ലുമെന്നും സംഘ് ഭീകരര്‍ അലിയെ ഭീഷണിപ്പെടുത്തിയിരുന്നു. തന്നെ വെറുതെ വിടണമെന്ന അലിയുടെ അപേക്ഷയൊന്നും അക്രമികള്‍ കൈക്കൊണ്ടില്ല. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയും കൂട്ടത്തിലൊരാള്‍ എടുക്കുന്നുണ്ടായിരുന്നു.
അവശനായ അലിയെ ആദ്യം രോഹിണിയിലെ ഡോ.ബാബാ സാഹേബ് അംബേദ്ക്കര്‍ ആശുപത്രിയിലും അവിടെ നിന്ന് ജിബി പന്ത് ആശുപത്രിയിലും കൊണ്ടുപോയി. ഇവിടെ വെച്ചാണ് അദ്ദേഹം മരിച്ചത്.
