ഇന്ത്യയിലെ ഇസ്ലാമോഫോബിയക്കെതിരെ വാര്‍ത്തയെഴുതിയ മാധ്യമ പ്രവര്‍ത്തകനെതിരെ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി. ഗള്‍ഫ് ന്യൂസ് ഫീച്ചേഴ്‌സ് വിഭാഗം എഡിറ്ററായ മസ്ഹര്‍ ഫാറൂഖിക്കെതിരെയാണ് സംഘപരിവാര സംഘടനകള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായ ആക്രമണം നടത്തുന്നത്. കോവിഡിന്റെ മറവില്‍ സംഘപരിവാര്‍ സംഘടനകള്‍ വംശീയതയും വര്‍ഗീയതയും പരത്തുന്ന നിലപാടുകള്‍ തുറന്ന്കാണിച്ച് ലേഖനമെഴുതിയതാണ് സംഘപരിവാര പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
ഇന്ത്യയില്‍ തിരിച്ചെത്തി നല്ലനിലയില്‍ ജീവിക്കാമെന്ന് പ്രതീക്ഷിക്കേണ്ടെന്നും കുടുംബത്തിന് പ്രയാസങ്ങളുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തുന്നവരില്‍ പലതും ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് ഉള്ളവരാണ്. മസ്ഹറിന്റെ പാസ്പോര്‍ട്ട് കണ്ടു കെട്ടണമെന്നും പെണ്‍മക്കളെ ഉപദ്രവിക്കുമെന്നും ചിലര്‍ ഭീഷണി പെട്ടുത്തുന്നു.
വിവേചനവും വര്‍ഗീയ പരാമര്‍ശങ്ങളും നിയമം മൂലം നിരോധിച്ചിരിക്കുന്ന യുഎഇയില്‍ ജോലി ചെയ്യുന്ന സംഘപരിവാര്‍ അനുകൂലികളായ ചില ഇന്ത്യക്കാരും വ്യവസായികളും സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അശ്ലീലവും വര്‍ഗീയവുമായ അഭിപ്രായങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. അറബ് വംശജര്‍ ഈ അടുത്തകാലങ്ങളില്‍ ഇത്തരം പ്രവണതക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് വംശീയവാദികളെ തുറന്നു കാണിച്ച മാധ്യമ പ്രവര്‍ത്തകനെതിരെ ഭീഷണി ഉയരുന്നത്. മസ്ഹര്‍ ഫാറൂഖി എഴുതിയ വാര്‍ത്തകളാണ് തങ്ങളുടെ ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുത്തിയതെന്നാണ് സംഘ് അനുകൂലികളുടെ ആരോപണം.
ഇമെയില്‍ വഴിയും സമൂഹ മാധ്യമങ്ങള്‍ വഴിയും നിരന്തരമായി ഭീഷണി ഉയര്‍ത്തുന്നവര്‍ ഇദ്ദേഹത്തിന്റെ പെണ്‍മക്കളുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിരന്തരമായി പോസ്റ്റ് ചെയ്യുന്നുണ്ട്. ഉത്തര്‍ പ്രദേശിലെ ലഖ്നൗ സ്വദേശിയായ മസ്ഹര്‍ യുഎഇയില്‍ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട നിരവധി ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ ചില വമ്പന്‍ വ്യവസായികള്‍ നടത്തിയ തട്ടിപ്പുകളും പുറത്തുകൊണ്ടുവന്നിരുന്നു. പോയ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ അന്വേഷണാത്മക റിപ്പോര്‍ട്ടുകളുടെ പട്ടികയിലും ഇദ്ദേഹത്തിന്റെ വാര്‍ത്തകള്‍ ഇടംപിടിച്ചിരുന്നു.
