അറബ് നാടുകളിലെ പ്രമുഖർ സംഘപരിവാറിനെതിരെ രംഗത്ത്. ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളും അപവാദ പ്രചടരണങ്ങളും അറബ് ലോകത്ത് വലിയ ചർച്ചയാകുകയാണ്. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ മുസ്ലീങ്ങൾക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി എടുക്കുകയാണ് അറബ് നാടുകളിലെ എഴുത്തുകാർ.
ഡൽഹിയിലെ മതസമ്മേളനവുമായി ബന്ധപ്പെട്ട് കൊവിഡ് മഹാമാരിയെ മുസ്ലീങ്ങൾക്കെതിരെ വെറുപ്പ് സൃഷ്ടിക്കാനുള്ള മാർഗ്ഗമായി സംഘപരിവാർ അണികൾ ഉപരയോഗിച്ചിരുന്നു. എന്നാൽ ഈ പ്രചരണങ്ങൾ വലിയ പ്രതിഷേധമാണ് അറബ് രാജ്യങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്.
അറബ് രാജ്യങ്ങളിളെ എഴുത്തുകാരും ബുദ്ധിജീവികളും അടങ്ങുന്ന പ്രമുഖരാണ് ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന പീഡനങ്ങളിലും അപവാദ പ്രചരണങ്ങളിലും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന് വരെ ആഹ്വാനം ഉണ്ടായിരിക്കുകയാണ്.
ഇന്ത്യയിൽ നടക്കുന്ന മുസ്ലീം വിരുദ്ധ പ്രചരണങ്ങൾ അധികം ശ്രദ്ധിക്കാതിരുന്ന അറബ് ജനത കോവിഡ് 19 മായി ബന്ധപ്പെട്ട ചർച്ചകളിലൂടെയാണ് പ്രതികരണം അറിയിച്ച് തുടങ്ങിയത്. ഇന്ത്യയിലെ സാധാരണക്കാർ മുതൽ ഉന്നതരായ എംപിമാരും മന്ത്രിമാരും വരെ മുസ്ലീം വിരുദ്ധ പ്രചരണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് എന്ന് പരാതിപ്പെട്ടിരിക്കുകയാണ് അറബ് ജനത.
അറബ് ജനതയുടെ പ്രതിഷേധം വലിയ തിരിച്ചടിയാണ് രാജ്യത്തിന് ഉണ്ടാക്കുക. സംഘപരിവാറിൻ്റെ മുസ്ലീം വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ലോകശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുകയാണ് അറബ് ലോകത്തെ പ്രമുഖർ. ഏറ്റവും വലിയ ജനാധിപത്യരാജ്യം ലോകത്തിന് മുന്നിൽ നാണം കെടുകയാണ്.
