അസഹിഷ്ണുത ദിനം പ്രതി കൂടി വരികയാണ് നമ്മുടെ ഇന്ത്യയിൽ . പ്രതേകിച്ചും സംഘപരിവാറിന് . കേവലമൊരു ഫേസ്ബുക്ക് പോസ്റ്റോ ഒരു സിനിമയോ എന്തെങ്കിലും ആവിഷ്കാരമോ തീർത്തും വ്യക്തിപരമായ മറ്റെന്തികിലുമോ കണ്ടാൽ ചില ആൾക്കാർക്ക് മതവികാരം അണപൊട്ടി ഒഴുകും . സൈബർ ബുള്ളിയിങ് ഉൾപ്പെടെ പലതും പിന്നാലെ വരും . ഈ പറഞ്ഞ വികാരം അങ്ങ് പൊട്ടിയാൽ ഉപദ്രവം ഏൽക്കേണ്ടിവരുന്നത് രാഷ്ട്രീയക്കാർക്ക് മാത്രമാണ് എന്നൊക്കെ കരുതിയെങ്കിൽ തെറ്റി . സംഘപരിവാറിന്റെ എതിർ ഭാഗത്ത് നിൽക്കുന്നത് അഹിന്ദു ആണെകിൽ ,പ്രതേകിച്ചു മുസ്ലിങ്ങൾ ആയാൽ കാര്യങ്ങൾ ഒക്കെ വേറെ തലങ്ങളിൽ കൊണ്ടെത്തിക്കാൻ സംഘപരിവാറിനെ വേറെ ആരും ഉള്ളു .സിനിമാ മേഖലയിൽ ഉള്ളവരുടെയും അവസ്ഥയും ഇതൊക്കെ തന്നെയാണ് .സംഘ പരിവാറിന്റെ ആക്രമണങ്ങൾ ഏറ്റവുമധികം അഭിമുഖീകരിച്ച സിനിമാതാരം ഒരുപക്ഷെ ആമിർ ഖാൻ ആയിരിക്കും …
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ഖാന്‍ തുര്‍ക്കി പ്രഥമവനിതയുമായി നടത്തിയ കൂടിക്കാഴ്ച ആമിറിനു നേരെ ഇന്ത്യയില്‍ വലിയ ഹിന്ദുത്വ ആക്രമണത്തിനാണ് കളമൊരുക്കിയിരിക്കുന്നത്. ഇന്ത്യയുമായി തര്‍ക്കത്തിലുള്ള തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്റെ ഭാര്യയെ സന്ദര്‍ശിച്ചതിനു പിന്നാലെ ഇദ്ദേഹത്തിന്റെ പുതിയ സിനിമ ലാല്‍ സിംഗ് ഛദ്ദ നിരോധിക്കണമെന്ന ആഹ്വാനങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.എന്നാൽ വിവാദങ്ങളോട് ആമിര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ആമിര്‍ഖാനു നേരെ വന്ന വിവാദങ്ങളും ആരോപണങ്ങളും വീണ്ടും ചര്‍ച്ചയാവുകയാണ്. നേരത്തെ പല ഘട്ടങ്ങളിലായി തീവ്ര ഹിന്ദുത്വവാദികളില്‍ നിന്നും ആമിര്‍ ഖാനെതിരെ നിരന്തര സൈബര്‍ ആക്രമണം നടന്നിരുന്നു.
പി കെ എന്ന ഹിന്ദി ചിത്രമാണ് വിവാദങ്ങളുടെ തുടക്കം .2014 ല്‍ ഇറങ്ങിയ പി.കെ എന്ന ചിത്രം ഇന്ത്യയില്‍ വന്‍ വിജയമാണ് നേടിയത്. അതേ സമയം ചിത്രം വിജയത്തോടൊപ്പം തന്നെ വലിയ രീതിയില്‍ വിവാദങ്ങളും സൃഷ്ടിച്ചു . ചിത്രത്തില്‍ ബിംബാരാധനയെയും ദൈവ സങ്കല്‍പ്പങ്ങളെയും വലിയ രീതിയില്‍ ചോദ്യം ചെയ്തിരുന്നു . ആള്‍ദൈവങ്ങളുടെ യഥാര്‍ത്ഥ ചിത്രം തുറന്നു കാട്ടിയ ചിത്രത്തെ ചുറ്റി പറ്റി വിവാദം ചൂടു പിടിച്ചു. ഹിന്ദു മതത്തെ അവഹേളിച്ചെന്നും ചിത്രം ഇന്ത്യയില്‍ നിരോധിക്കണമെന്നുമായിരുന്നു അന്ന് ഉയര്‍ന്നു വന്ന ആരോപണം. ആമിറിനെതിരെ വലിയ രീതിയില്‍ അന്ന് ആരോപണം ഉയര്‍ന്നു. ബോയ്‌കോട്ട് പി.കെ എന്ന ഹഷ്ടാഗ് ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചു.ഒടുവില്‍ വിവാദം കനത്തതോടെ ആമിറിന് വിഷയത്തില്‍ വിശദീകരണം നല്‍കേണ്ടി വന്നു. പി.കെ ഒരു മതത്തെയും പ്രത്യേകിച്ച് ഉന്നം വെച്ചല്ല നിര്‍മിച്ചതെന്നും സിനിമയിലെ 99 ശതമാനം അണിയറ പ്രവര്‍ത്തകരും ഹിന്ദുമതക്കാരാണെന്നുമാണ് ആമിര്‍ അന്ന് പറഞ്ഞത്…
അടുത്ത വിവാദം രണ്ടായിരത്തി പതിനഞ്ചിൽ .2015 നവംബറില്‍ ആമിര്‍ഖാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എട്ടാമത് രാംനാഥ് ഗൊയങ്ക എക്‌സലന്‍സ് ഇന്‍ ജേര്‍ണലിസം അവാര്‍ഡ്‌സ് എന്ന പരിപാടിയില്‍ നടത്തിയ പരാമര്‍ശം ഇന്ത്യയില്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചത്. ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയെ പറ്റി നടത്തിയ ആമിറിന്റെ പരാമര്‍ശമാണ് വിവാദമായത്. ആമിർ പറഞ്ഞത് വളർന്നു വരുന്ന അസഹിഷ്ണുത കാരണം ഇന്ത്യയിൽ ജീവിക്കാൻ ഭയമാണെന്നായിരുന്നു .ആമിര്‍ നടത്തിയ ഈ പരാമര്‍ശം ഇന്ത്യയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. ആമിറിനെതിരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ വലിയ രീതിയില്‍ സൈബര്‍ ആക്രമണം അഴിച്ചു വിട്ടു. രാജ്യദ്രോഹിയെന്നു ആക്ഷേപിച്ചു .
വിവാദം കനത്തതോടെ ആമിര്‍ഖാന് പരാമര്‍ശത്തില്‍ വിശദീകരണം നല്‍കേണ്ടി വന്നു. ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്നല്ല താന്‍ പറഞ്ഞതെന്നും, രാജ്യം വിട്ടു പോവുന്നില്ലെന്നും ആമിര്‍ ഖാന് പറയേണ്ടി വന്നു. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഇതിന് ചില മാധ്യമങ്ങള്‍ ഉത്തരവാദികളാണെന്നും ആമിര്‍ഖാന്‍ പറഞ്ഞു.
ഇതിനു ശേഷമാണ് ഇപ്പോള്‍ തുര്‍ക്കി പ്രഥമ വനിതയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ ആമിര്‍ഖാനെതിരെ ആരോപണങ്ങള്‍ ഉയരുന്നത്. സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളില്‍ നിന്നും ആമിര്‍ഖാന്‍ രാജ്യദ്രോഹപരമായി പെരുമാറിയെന്ന ആരോപണമാണ് ഉയരുന്നത്.നേരത്തെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തിയപ്പോള്‍ ആമിര്‍ഖാന്‍ നെതന്യാഹുവിനെ കാണാഞ്ഞതും ചിലര്‍ ചൂണ്ടിക്കാട്ടി.മോദിയുടെ സുഹൃത്തായ ഇസ്രഈല്‍ പ്രധാനമന്ത്രി വന്നപ്പോള്‍ കാണാന്‍ വിസമ്മതിച്ച ആമിര്‍ഖാന്‍ ഇപ്പോള്‍ ഇന്ത്യക്കെതിരെ നില്‍ക്കുന്ന തുര്‍ക്കി പ്രസിഡന്റ് എര്‍ദൊഗാന്റെ ഭാര്യയെ സന്ദര്‍ശിച്ചതെന്തിനാണെന്നാണ് ചില്‍ ഉന്നയിച്ച ചോദ്യം.ആരോപണത്തില്‍ ആമിര്‍ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല…
