സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന ഇസ്ലാമോഫിയക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത നടപടിയുമായി മുന്നോട്ട് വന്നതോടെ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മോദിയുടെ നേതൃത്വത്തില്‍ നയതന്ത്ര നീക്കം. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി ഒരു വിഭാഗം നടത്തുന്ന മുസ്ലീം വിരുദ്ധ നിലപാടുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കാനും നാടുകടത്താനും വരെ ആഹ്വാനങ്ങളുണ്ടായി. ഗള്‍ഫ് രാജ്യങ്ങളിലെ അംബാസിഡര്‍മാരും ഇസ്ലാമോഫിയയില്‍ ആശങ്കപങ്കുവച്ച് രംഗത്തെത്തി.
അറബ് രാജ്യങ്ങളിലെയും മറ്റ് ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കളുമായി മോദിയും വിദേശകാര്യമന്ത്രിയും സംസാരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ടെലിഫോണില്‍ ബന്ധപ്പെട്ട ജയശങ്കര്‍ വ്യാജ ഐ.ഡികളാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്ന് ബോധിപ്പിച്ചു. വിശുദ്ധ റമദാന്‍ മാസമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷണസാമഗ്രികളുടെ കയറ്റുമതി ഇന്ത്യ ഉറപ്പുവരുത്തുമെന്നും രാജ്യങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്തതായും വിദേശ കാര്യ മന്ത്രാലയ പ്രതിനിധികള്‍ പറഞ്ഞു. സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, ഈജിപ്ത്, പലസ്തീന്‍ എന്നീ രാജ്യങ്ങളിലേക്ക് ഹൈഡ്രോക്‌സിക്ലോറോക്വിനും പാരസിറ്റമോളും വിതരണം ചെയ്യുന്നത് തുടരുമെന്നും ഉറപ്പുകൊടുത്തു.
ചില സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ട വംശീയവിദ്വേഷം കലര്‍ന്ന പോസ്റ്റുകളിലെ ഉള്ളടക്കം ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യക്കാരെ മാത്രമല്ല, അറബ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളലുണ്ടായി എന്നകാര്യം കേന്ദ്രസര്‍ക്കാരിന് വ്യക്തമായതോടെയാണ് നയതന്തനീക്കങ്ങളമായി പ്രധാനമന്ത്രി രംഗത്തെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമൂഹ മാധ്യമങ്ങളിലെ വ്യാജ ഐ.ഡികളില്‍നിന്നുള്ള മത വിദ്വേഷ പോസ്റ്റുകളാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതെന്നും ഇവക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക്കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
.
