ഡല്‍ഹിയിലെ കൊടുംതണുപ്പിനെ അവഗണിച്ച് സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധം ഭരണകൂടത്തെ വിറപ്പിച്ച് മാസങ്ങള്‍ പിന്നിടുകയാണ്. ഭരണഘടനയെ അട്ടിമറിച്ച് രാജ്യത്തെ ഫാസിസ്റ്റ് തേര്‍വാഴ്ച്ചയിലേയ്ക്ക് നയിക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരായ ചെറുത്ത്‌നില്‍പ്പായി മാറുകയാണ് ഷാഹിന്‍ബാഗ് സമരം. ഈ പോരാട്ടത്തെ തകര്‍ക്കാന്‍ സംഘപരിവാര്‍ പലവഴികളും നോക്കി.
വ്യാജ വാര്‍ത്തകളും വെടിയുതിര്‍ക്കുന്ന തോക്കുമായി അക്രമികളും അങ്ങിനെ എല്ലാ തരത്തിലും സമരത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ദിവസം ചെല്ലും തോറും ആയിരങ്ങളില്‍ നിന്ന് പതിനായിരങ്ങളായി സമരം ആളികത്തുകയാണ്. കേന്ദ്രഭരണ സിരാകേന്ദ്രത്തെ വിറപ്പിച്ച ഷാഹിന്‍ ബാഗുകള്‍ രാജ്യംമുഴുവനും ആളിപടരുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഷഹീന്‍ ബാഗില്‍ നിന്ന് 160 കിലോമീറ്ററുകള്‍ക്കപ്പുറം ഉത്തര്‍പ്രദേശില്‍ സഹാറന്‍പൂറില്‍ മറ്റൊരു ഷഹീന്‍ ബാഗ് ആരംഭിച്ചു കഴിഞ്ഞു. മുര്‍ത്തഹിത ഖവാത്തിന്‍ കമ്മറ്റി സ്ത്രീകളുടെ കൂട്ടായ് എന്ന പേരിലാണ് ഷാഹിന്‍ ബാഗ് മോഡല്‍ സമരം യോദി ആദിത്യനാഥിന്റെ മണ്ണില്‍ ആരംഭിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ തീപ്പൊരി രാജ്യം മുഴുവന്‍ പടരുമെന്ന സൂചനകളണ് യുപി നല്‍കുന്നത്. മോദി സര്‍ക്കാരിനെ പ്രതിഷേധത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തുന്ന ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദും രാജ്യം മുഴുവനും ഷാഹിന്‍ ബാഗുകള്‍ ആരംഭിക്കാന്‍ ആഹ്വാനം നല്‍കി കഴിഞ്ഞു. ആസാദിന്റെ നേതൃത്വത്തില്‍ മാത്രം 5000 ത്തോളം സമര കേന്ദ്രങ്ങളാണ് തുറക്കുന്നത്.
ഷഹീന്‍ബാഗിലെ പെണ്‍പോരാട്ടം സംഘ്പരിവാര്‍ ശക്തികളെ അത്രമാത്രം അസ്വസ്ഥമാക്കിയിരുന്നുവെന്നതിന്റെ തെളിവാണ് പ്രധാനമന്ത്രിയടക്കമുള്ള സംഘിനേതാക്കളുടെ തുടര്‍ച്ചയായ പ്രസ്താവനകള്‍. രാജ്യം മുഴുവന്‍ ഈ പെണ്‍പോരാട്ടം പടരുന്നതോടെ സംഘപരിവാരത്തിന് ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കും രാജ്യം മുഴുവനും. ഈ ചരിത്രപോരാട്ടത്തിന്റെ പ്രതീകമാണ് ഷാഹിന്‍ബാഗ്. സംഘപരിവാറും ഇന്ത്യയും തമ്മിലുള്ള ഈ പോരാട്ടത്തിന്റെ ഊര്‍ജസ്രോതസ്സാണ് ഷാഹിന്‍ബാഗിലെ പന്തമേന്തിയ പെണ്ണുങ്ങള്‍. അത് കൊണ്ട് തന്നെ രാജ്യംമുഴുവനും ഉയരുന്ന ഷാഹിന്‍ബാഗുകള്‍ സംഘഭരണത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് കരുത്തുപകരുക തന്നെ ചെയ്യും.
