ഷെയ്ന്‍ നിഗത്തിനുവേണ്ടി മേജര്‍ രവിയിറങ്ങി; മലയാള സിനിമയില്‍ യുദ്ധം തുടങ്ങുമോ?

നിര്‍മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന നടന്‍ ഷെയ്ന്‍ നിഗത്തിന്റെ വെളിപ്പെടുത്തലിനു പിന്നാലെ നടനെ പിന്തുണച്ച് സംവിധായകന്‍ മേജര്‍ രവി രംഗത്ത്. മലയാള സിനിമാ മേഖലയില്‍ കഠിനാധ്വാനം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്താന്‍ ശ്രമിക്കുന്ന നടനാണ് ഷെയ്ന്‍ നിഗമെന്നും വളര്‍ന്നു വരുന്ന താരങ്ങളെ തളര്‍ത്തുന്ന നിലപാട് ആശാസ്യകരമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മലയാള സിനിമാ മേഖലയ്ക്കാകെ നാണക്കേട് സമ്മാനിക്കുന്നതാണ് ഇത്തരം മോശം നീക്കങ്ങളെന്നും ഷെയ്ന്‍ നിഗത്തിന് പൂര്‍ണ പിന്തുണ അറിയിക്കുന്നുവെന്നും മേജര്‍ രവി വ്യക്തമാക്കി. എല്ലാം ശരിയാകുമെന്നും നിരാശനകരുതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ജോബിയുടെ സിനിമയുമായി ബന്ധപ്പെട്ട് നീട്ടി വളര്‍ത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധ ഭീഷണിക്കു കാരണമെന്ന് ഷെയ്ന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെയാണ് വെളിപ്പെടുത്തിയത്. ഷെയ്ന്റെ വെളിപ്പെടുത്തലിനു പിന്നാലെ വിഷയത്തില്‍ തന്റെ ഭാഗം ന്യായീകരിച്ച് ജോബി ജോര്‍ജ് രംഗത്തു വന്നിരുന്നു. കഴിഞ്ഞ ആറു ദിവസമായി പനി പിടിച്ച് കിടപ്പിലായിരുന്നുവെന്നും ആരോപണത്തില്‍ പറയുന്നതൊന്നും സത്യമല്ലെന്നുമായിരുന്നു ജോബി ഫേസ്ബുക്കിലൂടെ നടത്തിയ വിശദീകരണം.

ഇതിനു പിന്നാലെ ജോബിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഷെയ്ന്‍ നിഗത്തെ പിന്തുണച്ച് നിരവധി സിനിമാ പ്രവര്‍ത്തകരും ആരാധകരും ചലച്ചിത്രാസ്വാദകരും രംഗത്തെത്തിയിരുന്നു.

Vinkmag ad

Read Previous

മധ്യപ്രദേശിലും ലൗ ജിഹാദ് നിയമം; പത്ത് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും

Read Next

തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാം; അയോധ്യാ കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി; മുസ്ലീം പള്ളി പണിയാന്‍ അഞ്ചേക്കര്‍

Leave a Reply

Most Popular