പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോകം ഉറ്റുനോക്കുന്ന സമരം നടക്കുന്ന ഷഹീൻ ബാഗിലുള്ളവർക്ക് നേരെ സംഘപരിവാർ ഭീഷണി. ഷഹീൻ ബാഗ് ഒഴിപ്പിക്കുമെന്നാണ് ഭീകരർ ഭീഷണി മുഴക്കിയിരിക്കുന്നത്.
ഭീഷണിയുടെ പശ്ചാതലത്തില്‍ പോലീസ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആക്രമണസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെ ഷഹീന്‍ ബാഗില്‍ വിന്യസിച്ചിട്ടുണ്ട്.
ഷഹീന്‍ ബാഗ് പ്രക്ഷോഭകരെ ഒഴിപ്പിക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്നും അവരെ തങ്ങൾ ഒഴിപ്പിക്കുമെന്നും വെല്ലുവിളിച്ച് ‘ഹിന്ദു’ സേന എന്ന സംഘടന രംഗത്തെത്തിയിരുന്നു. ഇതിനായി മാര്‍ച്ച് ഒന്നിന് ഒന്നിക്കണമെന്നായിരുന്നു ഇവരുടെ ആഹ്വാനം.
ക്രമസമാധന പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ജോയിന്റ് കമീഷണര്‍ ഡി.സി ശ്രീവാസ്തവ പറഞ്ഞു. ഷഹീൻ ബാഗിലെ സമരക്കാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ നേരത്തെയും സംഘപരിവാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
വടക്കുകിഴക്കന്‍ ദില്ലിയിലെ കലാപങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന തെക്ക് കിഴക്കന്‍ മേഖലകളിലും ഒരു കലാപം ഉണ്ടാക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ലക്ഷ്യമിടുന്നത്.
ഹിന്ദു ഏക്ത സിന്ദാബാദ് എന്ന പേരിലാണ് കലാപത്തിനുവേണ്ടി ആളുകളെ കൂട്ടുന്നത്. സംഘപരിവാര്‍ അനുകൂല വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയാണ് ആഹ്വാനം പ്രചരിക്കുന്നത്. ഹിന്ദു സേനയുടെ നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോർട്ട്.
