ഷംന കാസിം കേസ്: പ്രതികൾക്ക് പെൺവാണിഭ സംഘവും; സാമ്പത്തിക ബുദ്ധിമുട്ടുള്ള പെൺകുട്ടികളെ ചതിക്കുന്ന സംഘം

പ്രമുഖ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിൽ വലിയ വഴിത്തിരിവ്. കേസിലെ പ്രതികള്‍ പെണ്‍വാണിഭ സംഘത്തിലെ കണ്ണികളെന്ന് പരാതിക്കാരിയായ ആലപ്പുഴ സ്വദേശിനിയായ മോഡല്‍.

സംഭവത്തിലെ ഒരുപ്രതിയായ റെഫീക്ക് പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ മൊബൈലില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കാണിച്ചാണ് പെണ്‍വാണിഭം. റെഫീക്കും സംഘവും മുന്‍പും പെണ്‍കുട്ടികളെ ഇവിടെ എത്തിച്ചിട്ടുണ്ടെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതായി പരാതിക്കാരിയായ മോഡല്‍ വെളിപ്പെടുത്തി.

സാമ്പത്തിക ബുദ്ധിമുട്ടുഉള്ള പെണ്‍കുട്ടികളെയാണ് സംഘം ചതിയില്‍പെടുത്തുന്നത് കേസില്‍ ഇനിയും പ്രതികള്‍ വലയിലാകാനുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. സിനിമ മേഖലയിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.

Vinkmag ad

Read Previous

മോദിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് ചൈനീസ് കമ്പനികൾ നൽകിയത് കോടികൾ; ചോദ്യവുമായി കോൺഗ്രസ് നേതാക്കൾ

Read Next

കൊച്ചി ബ്ലാക്‌മെയില്‍ കേസ് കൂടുതല്‍ താരങ്ങളെ ചോദ്യം ചെയ്യും; സ്വര്‍ണകടത്തുസംഘത്തിന്റെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ കുടുങ്ങി

Leave a Reply

Most Popular