ശ്രീജ പ്രസാദിന്റെ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരണ യോഗ്യമല്ലാത്തത്; അശ്ലീല അവതാരികക്കെതിരെ ഹൈക്കോടതി

നമോ ടിവി അവതാരിക ശ്രീജ പ്രസാദ് നടത്തിയത് കോടതി വിധിയില്‍ പോലും അച്ചടിക്കാന്‍ കഴിയാത്ത വിധം അശ്ലീലമെന്ന് ഹൈക്കോടതി. പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയത കേസില്‍ ജാമ്യത്തിനായി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധിപറഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഇത്തരത്തിലൊരു പരമാര്‍ശം വിധിയില്‍ നടത്തിയത്. പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജാരാകാനും രണ്ട് പേരുടെ ആള്‍ജാമ്യത്തിലും ബോണ്ടിലും ജാമ്യം അനുവദിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കേസിന് ആസ്പദമായ പരാമര്‍ശത്തിലെ ചില പദപ്രയോഗങ്ങള്‍ അസഭ്യവും പ്രസിദ്ധീകരണ യോഗ്യമല്ലാത്തതുമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ചില പ്രയോഗങ്ങളില്‍ പശ്ചാത്താപമുണ്ടെന്നും സമൂഹമാധ്യമത്തിലൂടെ തനിക്കെതിരെയുണ്ടായ അസഭ്യവര്‍ഷത്തില്‍ മനംനൊന്തു പ്രതികരിച്ചതാണെന്നും ഹര്‍ജിക്കാരിക്കു വേണ്ടി അഭിഭാഷകന്‍ ബോധിപ്പിച്ചു.

സമൂഹ മാധ്യമത്തിലൂടെയുള്ള വാക്പോര് അന്തമില്ലാതെ തുടര്‍ന്നാല്‍ നിയമവാഴ്ചയുടെ തകര്‍ച്ചയിലാകും കലാശിക്കുകയെന്നു കോടതി മുന്നറിയിപ്പു നല്‍കി. നിയമവാഴ്ചയെക്കുറിച്ചു ചിന്തിക്കാത്ത സമാന്തര സമൂഹങ്ങള്‍ വളര്‍ന്നുവരുന്നത് അപകടകരമാണ്. പൊതുജീവിതക്രമം സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. സമൂഹമാധ്യമത്തിലെ അസഭ്യ പദപ്രയോഗങ്ങള്‍ ഐടി നിയമത്തിന്റെ പരിധിയില്‍ വരാറില്ല. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് നിയമം കൊണ്ടുവരണം. ചില കാര്യങ്ങളില്‍ ശിക്ഷാനിയമപ്രകാരം നടപടി സാധ്യമായതിനാല്‍ പൊലീസിന്റെ ജാഗ്രത വേണം. തുടര്‍നടപടിക്കായി ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും വിധിപ്പകര്‍പ്പ് എത്തിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സമൂഹമാധ്യമങ്ങളിലൂടെയുള്ള വാക്‌പോരും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടു. ആരെങ്കിലും അപകീര്‍ത്തികരമോ അശ്ലീലമോ ആയ പോസ്റ്റ് ഇട്ടാല്‍ പൊലീസിനെ സമീപിക്കുന്നതിനു പകരം കൂടുതല്‍ മോശമായ ഭാഷയില്‍ പ്രതികരിക്കുന്ന സമൂഹമാധ്യമങ്ങളിലെ രീതി അപകടകരമാണെന്നു ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

”സ്വന്തം മക്കളെയും ഭാര്യമാരെയും വരെ അറബിക്ക് കൂട്ടിക്കൊടുത്ത് ചരിത്രമുള്ള സുഡാപ്പികളോടും സ്വന്തം അമ്മ പെങ്ങന്മാരെയും ഭാര്യയെയും വരെ വ്യഭിചരിക്കാന്‍ വിടുന്ന അന്തം കമ്മികളോടും ഞങ്ങള്‍ക്ക് പറയാനുള്ളത് എന്ന പേരിലാണ് ശ്രീജ പ്രസാദ് വീഡിയോ അവതരിപ്പിച്ചത്. അമ്മയെ ഭോഗിച്ച് ആത്മരതിയടയുന്ന ചെറ്റകളോട്, നിന്റെയൊന്നും തറവാട്ടില്‍ നിന്നല്ല ഞങ്ങള്‍ക്ക് ചെലവിന് തരുന്നത് .

അമ്മയും പെങ്ങളുമടക്കം വീട്ടിലുള്ള സകല സ്ത്രീകളെയും തെറി പറഞ്ഞു കൊണ്ടാണ് വീഡിയോയില്‍ ഈ യുവതി തുടരുന്നത്. ഹൈക്കോടതിയ്ക്ക് പോലും ഞെട്ടലുണ്ടാക്കിയ ഇത്തരത്തിലുള്ള ഭാഷാ പ്രയോഗങ്ങളാണ് നമോ അവതാരിക ശ്രീജ നടത്തിയത്.

Vinkmag ad

Read Previous

മകളെ അപമാനിച്ച യുവാക്കളെ ചോദ്യം ചെയ്ത പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു; വയാനാട്ടിലെ ഗുണ്ടകള്‍ക്ക് പോലീസ് സംരക്ഷണം

Read Next

രണ്ടു പോലീസുകാര്‍ക്ക് കോവിഡ്; മാനന്തവാടിയില്‍ കടുത്ത നിയന്ത്രണം

Leave a Reply

Most Popular