കുളിമുറിയില്‍ ഒളിക്യാമറസ്ഥാപിച്ച് യുവതിയുടെ ന്ഗനത പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെതിരെ കേസ്. ബിജെപി പ്രവര്‍ത്തകനായ കരുവാരപ്പറ്റ മനീഷ് ചന്ദ്രനെതിരെയാണ് കുന്ദമംഗലം പോലീസ് കേസെടുത്തിരിക്കുന്നതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
ശുചിമുറിയുടെ ചുമരില്‍ മൊബൈല്‍ ക്യാമറ ഓണാക്കി പ്ലാവിലയില്‍ പൊതിഞ്ഞ് ഒളിച്ചവച്ചത് ഭാര്യ കണ്ടെത്തുകയായിരുന്നു. ഫോണില്‍ നിന്ന് ശബ്ദം വന്നതോടെയാണ് ക്യമറ കണ്ടത്. എന്നാല്‍ തന്റെ ഫോണ്‍ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് പ്രതി ഇതേ ഫോണിലേയ്ക്ക് വിളിച്ചിരുന്നു.
മീന്‍ വില്‍പ്പനക്കാരന്‍ എന്ന വ്യാജേന ഫോണെടുത്ത പോലീസ് കുന്നമംഗലത്ത് വന്നാല്‍ ഫോണ്‍താരാമെന്ന് പറഞ്ഞെങ്കിലും ഇയാള്‍ എത്തിയില്ലെന്ന് പോലീസ് പറഞ്ഞു. മലയമ്മ സ്വദേശിയാണ് ഭാര്യയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന് പേരില്‍ പോലീസില്‍ പരാതി നല്‍കിയത്.
