ശിവശങ്കറിനെതിരെ തെളിവ് ശേഖരിച്ച് കസ്റ്റംസ്; കുരുക്ക് മുറുകുന്നത് സാവധാനം

തിരുവനന്തപുരം സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ കുടുക്കുന്ന തെളിവുകളാണ് ഇപ്പോൾ കസ്റ്റംസിൻ്റെ അന്വേഷണത്തിൽ തെളിഞ്ഞ് വരുന്നത്. എം. ശിവശങ്കറിന് സ്വർണക്കടത്ത് അറിയാമെന്ന സരിത്തിൻ്റെ മൊഴി ഇതിനുള്ള വഴിതുറക്കുകയാണ്.

ശിവശങ്കറിന് സ്വർണക്കടത്തിൽ ബന്ധം എന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. പക്ഷെ സംശയങ്ങൾ അവസാനിക്കുന്നുമില്ല. ഇതിനിടെ സരിത്തും സ്വപ്നയും പരസ്പര വിരുദ്ധ മൊഴികൾ നൽകിയത് അന്വേഷണ ഏജസികളിൽ സംശയം വർധിപ്പിച്ചിട്ടുമുണ്ട്.

ശിവ ശങ്കറിന് സ്വർണക്കടത്ത് അറിയാമെന്ന് സിരത്ത് പറഞ്ഞപ്പോൾ ഇല്ലന്നാണ് സ്വപ്ന വാദിക്കുന്നത്. ഇതിനാൽ കൂടുതൽ വിവരശേഖരണത്തിനായാണ് ഔദ്യോഗികമായ വിദേശയാത്രയുടെ ഉൾപ്പെടെ വിവരം തേടുന്നത്. സംശയമുനയിലുള്ള അരുൺ ബാലചന്ദ്രനൊപ്പവും വിദേശയാത്ര നടത്തിയിട്ടുണ്ട്. ജൂണിൽ വിദേശത്തേയ്ക്ക് ആറ് ഫോൺ വിളികളുമുണ്ട്.

ഫോൺ വിളികളിൽ  രണ്ടെണ്ണം ഇൻ്റർനെറ്റ് വഴിയാണ്. സ്വപ്‌നയും സരിത്തും കൂട്ടുപ്രതികളും നല്‍കിയ മൊഴിയുമായി ഈ വിളികള്‍ വിളക്കിച്ചേര്‍ക്കാനാകുമോ എന്നാണ്‌ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്‌. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎയും കസ്‌റ്റംസും കൊച്ചിയിലേക്ക്‌ ചൊവ്വാഴ്‌ച വിളിപ്പിച്ചേക്കും.

Vinkmag ad

Read Previous

അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെ കയ്യേറ്റം ചെയ്ത യുവമോർച്ച നേതാവിനെതിരെ കേസ്; തൈക്കാട്ടുശേരി പഞ്ചായത്തംഗം കൂടിയായ വിനോദ് കുമാറാണ് പ്രതി

Read Next

പാലത്തായി പീഡനകേസില്‍ ഐ ജി ശ്രീജിത്തിന്റേത് പൊറുക്കാനാകാത്ത തെറ്റ്; ബിജെപി നേതാവിനെ രക്ഷിക്കാന്‍ ക്രൈബ്രാഞ്ച് കേസ് അട്ടിമറിച്ചെന്നും ജസ്റ്റിസ് കമാല്‍ പാഷ

Leave a Reply

Most Popular