കൊറോണവൈറസ് കേസുകള്‍ പടരുന്നത് തടയാനായി ഒമാന്‍ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗൺ ശനിയാഴ്ച ഒഴിവാക്കും. രാജ്യത്ത് ഏര്‍പ്പെടുത്തിയ രാത്രി കാല സഞ്ചാര വിലക്കിന്റെ സമയം കുറക്കാനും ബുധനാഴ്ച സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.കൊറോണവൈറസ് കേസുകളും മരണവും വര്‍ധിച്ച പാശ്ചാത്തലത്തിലാണ് ജൂലൈ 25 മുതല്‍ ആഗസ്ത് എട്ട് വരെ ലോക്ഡൗണ്‍ ചുമത്തിയത്. പുതിയ തീരുമാനപ്രകാരം ശനിയാഴ്ച പുലര്‍ച്ചെ ആറു മുതല്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ ലോക്ഡൗണ്‍ പിന്‍വലിക്കും. ശനിയാഴ്ച മുതല്‍ ആഗസ്ത് 15 വരെ രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് സഞ്ചാര വിലക്ക് പ്രാബല്ല്യത്തിലുണ്ടാവുക. അതേസമയം, ദോഫാര്‍ ഗവര്‍ണറേറ്റ് ലോക്ഡൗണ്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരാനും തീരുമാനിച്ചതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
