കൊവിഡ് മഹാമാരിക്കിടയിൽ വർഗ്ഗീയ വിഷം തുപ്പുകയാണ് ഒരു വിഭാഗം ഇന്ത്യാക്കാർ. പ്രത്യേകിച്ചും തബ്‌ലിഗ് സമ്മേളനത്തെക്കുറിച്ചുള്ള വാർത്തകൾ വർഗീയത പടർത്താനാണ് ഉപയോഗിക്കുന്നത്. രോഗികളെ മതപരമായി തരംതിരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന അടക്കം നിലപാട് എടുത്തുകഴിഞ്ഞു.
കൊവിഡ് വ്യാപനത്തിനിടയിൽ വർഗീയത പരത്താൻ അനുവദിക്കാതെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മതസമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ കൈമാറാതെയാണ് മമതയുടെ പ്രതികരണം. സമ്മേളനത്തിൽ പങ്കെടുത്തവരെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വർഗീയ ചോദ്യങ്ങൾ ചോദിക്കരുതെന്നാണ് മമത മറുപടി പറഞ്ഞത്.
കണക്കുകൾ തരംതിരിച്ച് പുറത്തുവിടാത്തതിനെ ബിജെപി ചോദ്യം ചെയ്തിരിക്കുകയാണ്. എന്നാൽ, തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ കണക്ക് തേടി ആരും വരേണ്ടതില്ലെന്നും പ്രത്യേകിച്ചും വ്യാജ വാര്‍ത്ത നിര്‍മ്മിക്കുന്നതില്‍ പി.എച്ച്.ഡി എടുത്തവര്‍ കണക്കുകളുടെ സുതാര്യതയെപ്പറ്റിയൊന്നും സംസാരിക്കേണ്ടതില്ലെന്നുമാണ് തൃണമൂല്‍ നേതൃത്വം ഇതിന് നല്‍കുന്ന മറുപടി.
