അമേരിക്കൻ പ്രസിഡൻ്റിൻ്റെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ മോദി സർക്കാരിന് കടുത്ത പണി നൽകി അമേരിക്കൻ ഭരണകൂടം. ഏറ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വ്യാപാര കരാർ യാഥാർത്ഥ്യമാകില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ നിന്ന് യുഎസ് പിന്‍മാറിയതായി റിപ്പോര്‍ട്ട്. വ്യാപാര കരാര്‍ യഥാര്‍ഥ്യമാകില്ലെന്നത് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സന്ദര്‍ശനത്തിന്‍റെ മാറ്റുകുറയ്ക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ വന്‍ പ്രതിരോധ ഇടപാടുകള്‍ മാത്രമാകും നടക്കുക. എച്ച് വണ്‍ ബി വീസ പ്രശ്നം ഇന്ത്യ ഉന്നയിക്കും. പൗരത്വ നിയമം, എന്‍ആര്‍സി എന്നിവയുമായി ബന്ധപ്പെട്ട് ഡോണള്‍ഡ് ട്രംപ് നരേന്ദ്ര മോദിയോട് വ്യക്തത തേടുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാഷ്ട്രീയ, നയതന്ത്ര രംഗത്ത് ആകാംക്ഷയേറിയിരിക്കുകയാണ്.
വ്യാപാര കരാറുമായി ബന്ധപ്പെട്ടുള്ള പോരായ്മകള്‍ പരിഹരിക്കാന്‍ ഇരുപക്ഷവും ശ്രമിച്ച് വരുന്നതിനിടെയാണ് അമേരിക്കയുടെ പിന്മാറ്റം. കൂടുതല്‍ സമഗ്രമായ കരാറിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് അമേരിക്കന്‍ ഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. സമഗ്ര കരാര്‍ നടപ്പിലാക്കാനായില്ലെങ്കിലും ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഒരു മിനി കരാറിനായുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഇതാണിപ്പോള്‍ വേണ്ടെന്ന് വെച്ചിരിക്കുന്നത്.
ഊര്‍ജം, പ്രതിരോധം, ആഭ്യന്തരസുരക്ഷ, ഭീകരവിരുദ്ധ നീക്കങ്ങള്‍ എന്നിവയാണ് ഇനിയുള്ള പ്രധാനപരിഗണനാ വിഷയങ്ങൾ. 1,100 മെഗാ വാട്ടിന്‍റെ ആറ് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ വെസ്റ്റിന്‍ഹൗസും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനും നടത്തുന്ന ചര്‍ച്ചയില്‍ പുരോഗതി പ്രതീക്ഷിക്കും. നാസയും െഎഎസ്ആര്‍ഒയും തമ്മില്‍ സഹകരണത്തിന് കൂടുതല്‍ വഴിതുറക്കും.
