വ്യാജവാര്‍ത്ത നല്‍കി കാലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിനെതിരെ പോലീസ് കേസെടുത്തു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ അടച്ചുവെന്ന വ്യാജ വാര്‍ത്തക്കെതിരായാണ് നടപടി.
കണ്ണൂര്‍ ജില്ലാ പോലിസിനെതിരെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചും വാസ്തവിരുദ്ധവമുായ വാര്‍ത്തകള്‍ നല്‍കി പൊതുജനങ്ങള്‍ക്കിടയില്‍ പോലിസിനെതിരെ ലഹളയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതിനാണ് കേസ്. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ പത്രാധിപര്‍ ഒന്നാം പ്രതിയായാണ് പയ്യനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. . Cr. No. 333/20 153 IPC & 118(b),120(O) of KP Act എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
