വ്യാജവാര്‍ത്ത നല്‍കി യുവവ്യവസായിയെ അപമാനിച്ച കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ നഷ്ടപരിഹാരം നല്‍കിയത് ഒന്നരക്കോടി രൂപ. അഡ്വ സുഭാഷ് മാനുവല്‍ ബ്രിട്ടനില്‍ നല്‍കിയ സിവില്‍ ക്രിമിനല്‍ കേസുകളിലാണ് ഷാജന്‍സ്‌കറിയ ഭീമമായ തുക പിഴയായി നല്‍കിയത്. ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ ഇത്രയും വലിയ തുക വ്യാജവാര്‍ത്തയുടെ പേരില്‍ നഷ്ടപരിഹാരം നല്‍കുന്ന ആദ്യമാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ് ഷാജന്‍സ്‌കറിയ. തനിക്കെതിരെ ഒരു കേസുമില്ലെന്നും നഷ്ടപരിഹാരം നല്‍കിയട്ടുമില്ലെന്നുമായിരുന്നു ഇതുവരെയുള്ള വാദം. എന്നാല്‍ കഴിഞ്ഞ ദിവസം 24ന്യൂസാണ് ഷാജന്‍സ്‌കറിയ ഒന്നരക്കോടി നഷ്ടപരിഹാരം നല്‍കിയ വാര്‍ത്ത പുറത്ത് വിട്ടത്.
ഷാജന്‍സ്‌കറിയയുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ സൈറ്റില്‍ സ്ഥിരമായി പരസ്യം നല്‍കിയിരുന്ന സ്ഥാപനത്തോട് കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. വര്‍ഷങ്ങളോളം ഈ സ്ഥാപനമായിരുന്നു മറുനാടന്‍ മലായാളി നടത്തുന്ന ബ്രിട്ടീഷ് മലയാളിയുടെ പ്രധാന പരസ്യ ദാതാവ്. ഈ സ്ഥാപത്തിന്റെ പ്രമോഷന് വേണ്ടി നിരവധി വാര്‍ത്തകളുമെഴുതി. എന്നാല്‍ വന്‍ തുക ആവശ്യപ്പെട്ടത് നല്‍കാതായതോടെ ഈ സ്ഥാപനത്തെ തകര്‍ക്കാന്‍ വേണ്ടിയുള്ള വ്യാജവാര്‍ത്തകളെഴുതി. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കാന്‍ വീണ്ടും സ്ഥാപന ഉടമയെസമീപിച്ചെങ്കിലും വഴങ്ങാതായതോടെ തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു.
ഈ വാര്‍ത്തകള്‍ക്കെതിരെ ബ്രിട്ടിനിലെ കോടതിയില്‍ നല്‍കിയ പരാതിയിലാണ് സിവിലായും ക്രിമിനാലയും നടപടി സ്വീകരിച്ചത്. ക്രിമിനല്‍ കേസില്‍ ആദ്യഘട്ടത്തില്‍ അമ്പതിനായിരം രൂപയും തടവുമായിരുന്നു ശിക്ഷയെങ്കിലും തടവ് ഒഴിവാക്കാന്‍ മാപ്പ് എഴുതി നല്‍കി അമ്പത് ലക്ഷത്തോളം രൂപ പിഴയൊടുക്കാന്‍ സമ്മതിക്കുകയായിരുന്നു. സിവില്‍ കേസില്‍ ഒരു കോടിയോളം രൂപയും നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. ഇതിനെതിരെ ഷൂസ് ബെറി കോടതിയില്‍ ഷാജന്‍ സ്‌കറിയ അപ്പില്‍ നല്‍കിയെങ്കിലും കോടതി തള്ളി. തനിക്കുവേണ്ടി അഭിഭാഷകന്‍ ഹാജരാകിതിരുന്നത് കൊണ്ടാണ് ശിക്ഷ വിധിച്ചതെന്നാണ് ഷാജന്‍സ്‌കറിയയുടെ വാദം. എന്നാല്‍ എല്ലാ കേസിലും ഷാജന് വേണ്ടി അഭിഭാഷകന്‍ ഹാജരാരായിരുന്നു എന്ന് മാത്രമല്ല ഒരു ഘട്ടത്തില്‍ ഷാജന്‍ സ്‌കറിയേയും കോടതി വിളിച്ചുവരുത്തി.
ബ്രിട്ടിഷ് മലായളിയ്ക്ക് ഇന്ത്യയില്‍ നിന്നാണ് വാര്‍ത്തകള്‍ നല്‍കുന്നതെങ്കിലും ഷാജന്‍ സ്‌കറിയയ്ക്ക് ബ്രിട്ടനിലുള്ള വിടുകളുടെ ഉടമസ്ഥാവകാശവും മറ്റ് രേഖകളുമാണ് കേസില്‍ കുരുക്കായത്. കേസില്‍ ശിക്ഷ ഉറപ്പായതോടെ ഓണ്‍ലൈന്‍ സൈറ്റ് തന്റേതല്ലെന്ന വാദമുന്നയിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഓണ്‍ലൈന്‍ സൈറ്റില്‍ ഇതേ സ്ഥാപനത്തിനുവേണ്ടിയെഴുതിയ പ്രമോഷന്‍ വാര്‍ത്തകളും നല്‍കിയ പരസ്യങ്ങളും ബാങ്ക് രേഖകളും കോടതി തെളിവായി സ്വീകരിച്ചു. ഈ കേസില്‍ നഷ്ടപരിഹാരത്തിനൊപ്പം മാപ്പ് പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടിരുന്നു
