വ്യാജവാറ്റിന് ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പിടിയിലായതോടെ അപമാനം മറയ്ക്കാന്‍ വ്യാജ വാര്‍ത്ത സൃഷ്ടിച്ച മറുനാടന്‍ മലയാളിക്കെതിരെ കേസ്. ഇരവിപുരം പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചനെതിരെയാണ് മറുനാടന്‍ മലയാളി വ്യാജവാര്‍ത്ത നിര്‍മ്മിച്ചത്. ഇത് പ്രചരിപ്പിച്ച സംഘപരിവാര്‍ ഓണ്‍ലൈന്‍ ഗ്രൂപ്പായ കാവിപടയ്‌ക്കെതിരെയും പോലീസ്‌കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് മറുനാടന്‍ മലയാളിയ്ക്കും എഡിറ്റര്‍ക്കുമെതിരെ ഇരവിപുരം പോലീസ് കേസെടുത്തിരിക്കുന്നത്.
പഞ്ചായത്തിന്റെ സമൂഹ അടുക്കളയില്‍ വ്യാജമദ്യംവാറ്റിയെന്ന നുണ പ്രചരണം ബിജെപി ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ നടത്തിയിരുന്നു. ഇത് മറുനാടന്‍ മലയാളി വാര്‍ത്തയാക്കുകയായിരുന്നു.യാതൊരു തെളിവുകളുമില്ലാതെ സംഘപരിവാര്‍ ഗ്രൂപ്പുകളിലെ വ്യാജപ്രചരണ ഏറ്റെടുത്ത് വാര്‍ത്തയാക്കിയ മറുനാടന്‍ ഇപ്പോള്‍ കുരുക്കിലായിരിക്കുകയാണ്.
കേരളത്തില്‍ ആദ്യമായാണ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം ഒരു മാധ്യമത്തിനെതിരെ കേസെടുക്കുന്നത്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നല്‍കിയതിന് കണ്ണൂരിലും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മറുനാടന്‍ എഡിറ്റര്‍ ഷാജന്‍സ്‌കറിയക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കൊച്ചിയിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയതുള്‍പ്പെടെ നിരവധി കേസുകളാണ് മറുനാടന്‍ മലയാളിക്കെതിരെ നിലവിലുള്ളത്.
ദിവസവും മൂന്നൂറ്റമ്പതിലധികം പേര്‍ക്ക് ഭക്ഷണം നല്‍കിയിരുന്ന ഇരവിപേരൂര്‍ പഞ്ചായത്തിന്റെ സമൂഹ അടുക്കളയ്‌ക്കെതിരെ ബിജെപി ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ച വ്യാജസന്ദേശം മറുനാടന്‍ മലയാളി വാര്‍ത്തയാക്കുകയായിരുന്നു. പഞ്ചായത്തിനെ അവഹേളിക്കാന്‍ ബോധപൂര്‍വ്വം തയ്യാറാക്കിയ വ്യാജവാര്‍ത്തക്കെതിരെ പരാതി നല്‍കിയതോെേടയാണ് നടപടി.
പ്രധാനമന്ത്രിയുടെ പൊതുഭരണ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ വാങ്ങിയട്ടുള്ള പഞ്ചായത്തിനെ അപമാനിക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയായിരുന്നു വ്യാജവാര്‍ത്ത. സമൂഹ അടുക്കളയെ താറടിച്ച് കാണിക്കുന്നതിനും ഇതിന് പിന്നിലെ സന്നദ്ധപ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരെ അപമാനിക്കുന്നതിനും ബോധപൂര്‍വ്വം ശ്രമിച്ചതായും എഫ് ഐ ആറില്‍ പറയുന്നു. തുടര്‍ അന്വേഷണങ്ങള്‍ക്ക് ശേഷം കൂടുതല്‍ പേരെ പ്രതികളാക്കും.
വ്യാജ വിദേശ മദ്യമവുമായി ബിജെപിയുടെ ഇരവിപേരൂര്‍ പഞ്ചായത്ത് സെക്രട്ടറി സുനില്‍ ഓതറയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ദിവസം തന്നെ പണം വച്ച് ചീട്ടുകളിച്ചതിന് ഇയാളെ പിടികൂടി. ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ തറയശേരില്‍ ശശിധരനെ 2500 നിരോധിത പുകയില പാക്കറ്റ് ഉള്‍പ്പെടെ പിടികൂടിയിരുന്നു. ബിജെപി പ്രവര്‍ത്തകാരായ ഓതറ സ്വദേശികളെ വ്യാജവാറ്റിനും പിടികൂടിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയതോടെയാണ് കള്ള പ്രചരണവുമായി ബിജെപി സൈബര്‍ സംഘമിറങ്ങിയത്. പഞ്ചായത്തിന്റെ കമ്മ്യണിറ്റി കിച്ചനില്‍ ചാരായം വാറ്റുന്നതിനിടെ തീപിടുത്തമുണ്ടായി എന്നതായിരുന്നു പ്രചരണം.
പഞ്ചയാത്ത് പ്രസിണ്ടന്റ് അനസൂയയും സമൂഹ അടുക്കളിയിലെ സന്നദ്ധ പ്രവര്‍ത്തകരും കളക്ടര്‍, ജില്ലാ പോലീസ് മേധാവി തിരുവല്ല ഡിവൈഎസ്പി എന്നിവര്‍ക്ക് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
