കൊവിഡ് 19 ബാധിച്ച മുസ്ലീങ്ങളായി അഭിനയിച്ച് കൊറോണ പരത്തുമെന്ന് ഭീഷണിപ്പെടുത്തിയ മൂന്നുപേർ കർണാടകയിൽ അറസ്റ്റിൽ. മഹേഷ്, അഭിഷേക്, ശ്രീനിവാസ് എന്നിവരാണ് ജനങ്ങളിൽ പരിഭ്രാന്തി പരത്താൻ ശ്രമിച്ചതിന് മാണ്ഡ്യ ജില്ലയിൽ പോലീസ് ചെക്ക് പോസ്റ്റിൽ പിടിയിലായത്.
കയ്യിൽ പതിച്ചിരുന്ന ഹോം ക്വാറൻ്റൈൻ മുദ്ര കാണിച്ച് പരിഭ്രാന്തി പരത്താനായിരുന്നു ശ്രമം. മുസ്ലീങ്ങളാണെന്നും പിടിക്കപ്പെടുന്നതിന് മുമ്പ് പരമാവധി രോഗം പരത്തുമെന്ന് വിളിച്ചു പറഞ്ഞായിരുന്നു പരിഭ്രാന്തി പരത്തിയത്. മുസ്ലീങ്ങൾക്കെതിരായി ജനവികാരം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
ഡൽഹിയിലെ മതസമ്മേളനുവമായ ബന്ധപ്പെട്ട് ധാരാളം വ്യാജ വാർത്തകളാണ് സംഘപരിവാർ അനുയായികൾ സമൂഹത്തിൽ പരത്തുന്നത്. മുസ്ലീങ്ങൾ രോഗം പരത്തുന്നതിനായി ബോധപൂർവ്വം ശ്രമം നടത്തുന്നെന്ന പ്രചരണത്തിൻ്റെ യാഥാർത്ഥ്യമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
