വൈറസിൻ്റെ പരിണാമം, സ്വഭാവം, വ്യാപനം എന്നിവ മനസിലാക്കാനാകും; നിർണ്ണായക നേട്ടവുമായി റഷ്യൻ ശാസ്ത്രജ്ഞർ

ലോകത്തെ ഭീതിയിലാഴ്ത്തുന്ന നോവൽ കൊറോണ വൈറസിൻ്റെ ജനിതക ഘടന ഡികോഡ് ചെയ്തതതായി റഷ്യൻ ശാസ്ത്രജഞർ. വൈറസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് റഷ്യന്‍ ഗവേഷക സംഘം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്മോറോഡിൻസ്റ്റേവ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസയിലെ  ശാസ്ത്രജ്ഞരാണ് നിർണ്ണായക നേട്ടം കൈവരിച്ചിരിക്കുന്നത്.

കോവിഡ് രോഗിയിൽനിന്നു ശേഖരിച്ച സാംപിളുകളിൽ നിന്നായിരുന്നു ജനിതക ഘടന ഡികോ‍ഡ് ചെയ്തത്. ഇതിന്റെ ചിത്രങ്ങളും റഷ്യ പുറത്തുവിട്ടു. കൊവിഡിനെക്കുറിച്ചുള്ള ജനിതക പഠനം വൈറസിന്റെ പരിണാമം, സ്വഭാവം, വ്യാപനം എന്നിവയെക്കുറിച്ച് മനസിലാക്കുന്നതിന് സഹായിക്കുമെന്നാണ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡിമിട്രി ലിയോസ്‌നോവ് പറഞ്ഞു. ജനിതക ഘടനയെക്കുറിച്ചുള്ള കണ്ടെത്തലും വിവരങ്ങളും ലോകാരോഗ്യ സംഘനടയുടെ ഡാറ്റാബേസിലേക്ക് കൈമാറിയിട്ടുണ്ട്.

ഞങ്ങൾക്കിത് പുതിയ കൊറോണ വൈറസാണ്. അതുകൊണ്ടുതന്നെ ഇതിന്റെ പരിണാമം എങ്ങനെയെന്നു മനസ്സിലാക്കുക പ്രധാനമാണ്. പ്രതിരോധ മരുന്നുകൾ വികസിപ്പിക്കാൻ ഇതു സഹായിക്കുമെന്നും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തലവൻ ദിമിത്രി ലിയോസ്നോവ് പ്രതികരിച്ചു.

വൈറസ് എങ്ങനെയാണു റഷ്യയുടെ അതിർത്തി കടന്നതെന്നു കണ്ടുപിടിക്കേണ്ടതു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. നോവൽ കൊറോണ വൈറസിന്റെ പരിണാമത്തെക്കുറിച്ചു പഠിക്കുന്ന ലോകത്തെ ഗവേഷകർക്കും റഷ്യ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

2019 ഡിസംബർ അവസാനമാണ് മധ്യ ചൈനയിലെ വുഹാന്‍ നഗരത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത ന്യൂമോണിയ പടർന്നു പിടിക്കുന്നതായി ചൈന അറിയിച്ചത്. ഈ വർ‌ഷം മാർച്ച് 11ന് കോവിഡിനെ പകർച്ച വ്യാധിയായി ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ചു.

Vinkmag ad

Read Previous

കൊറോണയെ തടഞ്ഞില്ലെങ്കില്‍ മരണം ദശലക്ഷമാകുമെന്ന് യുഎന്‍ സെക്രട്ടറിയുടെ മുന്നറിയിപ്പ്

Read Next

കോവിഡ് 19 നെ നേരിടാൻ രാജ്യം: 80 നഗരങ്ങൾ അടച്ചിടുന്നു; സംസ്ഥാനങ്ങളിൽ 144

Leave a Reply

Most Popular