സംസ്ഥാനത്ത് വൈദ്യുതിബില്‍ ഇളവ് പ്രാബല്യത്തില്‍ വന്നു. ലോക്ക്ഡൗണ്‍ നിലവില്‍ വന്ന ദിവസം മുതലാകും ഇളവ് ലഭ്യമാകുക. ലോക്ക്ഡൗണിനു മുമ്പുള്ള ശരാശരി ബില്‍ത്തുകയും ലോക്ക്ഡൗണ്‍ കാലത്തെ തുകയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി അധിക തുകയുടെ 20 % മുതല്‍ 100 % വരെയാണു സബ്‌സിഡി നല്‍കുക. ഈ തുക ബില്ലില്‍ രേഖപ്പെടുത്തും.
ഗാർഹിക ഉപയോക്താക്കൾക്കു ബിൽത്തുകയുടെ പലിശ പൂർണമായി ഇളവു ചെയ്തിട്ടുണ്ടെന്നും ഗാർഹികേതര ഉപയോക്താക്കൾക്കു ഫിക്സഡ് ചാർജിന്റെ പലിശയും 25% ഫിക്സഡ് ചാർജുമാണ് ഒഴിവാക്കിയിരിക്കുന്നത്. ലോക്ഡൗൺ കാലത്ത് ഗാർഹികേതര ഉപയോക്താക്കൾ വൈദ്യുതി ഉപയോഗിക്കാത്തതിനാലാണ് ഈ ഇളവ്. ഗാർഹിക ഉപയോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക് 5 തവണകളായി അടയ്ക്കുന്നതിനുള്ള പലിശയിളവ് അടുത്ത ഡിസംബർ 31 വരെ ആയിരിക്കും.
ഗാർഹികേതര ഉപയോക്താക്കൾക്ക് ഫിക്സഡ് ചാർജ് അടയ്ക്കുന്നതിന് ഡിസംബർ 15 വരെ സമയം നൽകിയിട്ടുണ്ട്. അവർക്കും അതിനു പലിശയിളവു ലഭിക്കും.
