ലോകം കൊറോണ ഭീതിയിൽ നിൽക്കുമ്പോൾ മണ്ടത്തരരവുമായി വീണ്ടും ബിജെപി മന്ത്രി. കൊറോണയെ ചെറുക്കാൻ പൊള്ളുന്ന വെയിലത്ത് നിന്നാല്‍ മതിയെന്നാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രിയും ബിജെപി നേതാവുമായ അശ്വനി ചൗബെ പറഞ്ഞിരിക്കുന്നത്.
ദിവസവും 15 മിനുട്ട് സൂര്യപ്രകാശമേറ്റാല്‍ കൊറോണ വൈറസ് ബാധിക്കില്ലെന്നാണ് മന്ത്രി പറയുന്നത്. വെയിലത്ത് നിന്നാല്‍ പ്രതിരോധ ശേഷി വര്‍ധിക്കും. അതോടെ കൊറോണ വൈറസ് നശിക്കുമെന്നും മന്ത്രി പറയുന്നു.
കടുത്ത ചൂട് അനുഭവപ്പെടുന്ന വേളയില്‍, പകല്‍ 11 മണിക്കും 2 മണിക്കുമിടയില്‍ 15 മിനുട്ട് സൂര്യവെളിച്ചം ശരീരത്തില്‍ ഏല്‍പ്പിക്കണമെന്ന് മന്ത്രി പറയുന്നു. അതുവഴി വിറ്റാമിന്‍ ഡിയുടെ അളവ് ശരീരത്തില്‍ വര്‍ധിക്കും. അങ്ങനെ പ്രതിരോധ ശേഷി കൂടുകയും വൈറസ് നശിക്കുകയും ചെയ്യുമെന്ന് മന്ത്രി അശ്വനി ചൗബെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
