വീട്ടുകാരെ വീടിനകത്തിട്ടു പൂട്ടി ബാങ്കിന്റെ ജപ്തി നടപടി; നാട്ടുകാര്‍ പൂട്ട് തല്ലിപ്പൊളിച്ചു

കൊല്ലം: കൊല്ലത്ത് വീട്ടുകാരെ വീടിനകത്തിട്ടു പൂട്ടി ബാങ്കിന്റെ ജപ്തി നടപടി. മീയണ്ണൂരില്‍ യുക്കോ ബാങ്കാണ് വീട്ടുകാരായ സ്ത്രീകളെയും കുട്ടികളെയും അകത്തിട്ട് പൂട്ടി വീടും പറമ്പും ജപ്തി ചെയ്തത്.നാട്ടുകാരെത്തി പൂട്ട് തല്ലിപ്പൊളിച്ച് വീട്ടുകാരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് കേസെടുത്തു. അതേസമയം, ജപ്തി ചെയ്യുന്ന സമയത്ത് വീടിനുള്ളില്‍ ആളുണ്ടെന്ന് അറിഞ്ഞില്ലാ എന്നാണ് ബാങ്കിന്റെ വിശദീകരണം.

യൂക്കോ ബാങ്ക് കൊല്ലം ശാഖയില്‍ നിന്ന് ചെറുകിട കശുവണ്ടി വ്യവസായികളായ ഷൈന്‍ തോമസ്, ശ്രീനിലാല്‍ എന്നിവര്‍ ഒരു കോടി രൂപ വായ്പ എടുത്തിരുന്നു. കശുവണ്ടി വ്യവസായം പ്രതിസന്ധയിലായതോടെ തിരിച്ചടവ് മുടങ്ങി. തുടര്‍ന്നാണ് ബാങ്കിന്റെ ജപത് നടപടി ഉണ്ടായത്.

എന്നാല്‍, സര്‍ക്കാര്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തി തിരിച്ചടവിന് സാവകാശം കൊടുത്തെങ്കിലും ബാങ്ക് ജപ്തിയിലേക്ക് നീങ്ങിയെന്ന് വ്യവസായികള്‍ പറയുന്നു. പൊലീസ് സാന്നിധ്യത്തില്‍ ഇനി ചര്‍ച്ച തുടരാനാണ് തീരുമാനം.

Read Previous

വന്‍ സമ്പന്നരുടെ അമ്പതിനായിരം കോടി എഴുതി തള്ളി; 1.61 ലക്ഷം കോടി തിരിച്ചടയ്ക്കാതെ കുത്തകകള്‍ രാജ്യത്തെ പറ്റിക്കുന്നു

Read Next

സിനിമയില്‍ നീതിമാനായ സുരേഷ് ഗോപി ജീവിതത്തില്‍ നികുതി വെട്ടിപ്പുകാരന്‍; ക്രൈബ്രാഞ്ച് വലയില്‍ കുടുങ്ങിയ താരത്തിനെതിരെ കുറ്റപത്രം

Leave a Reply