വീട്ടിൽവച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമം ബിജെപി നേതാവ് അറസ്റ്റിൽ; സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചെന്ന് പരാതി

യുവതിയ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. തന്നെ പീഡിപ്പിക്കൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ അസം ഹൊജായ് ജില്ലയിലെ ന്യൂനപക്ഷ മോർച്ച പ്രസിഡൻ്റ്  കമറുൾ ചൗധരിയാണ് പിടിയിലായത്.

കമറുള്‍ ചൗധരിയുടെ വീട്ടില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കഴിഞ്ഞ 11ന് ലങ്ക പോലിസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. സ്വകാര്യഭാഗങ്ങളില്‍ നേതാവ് സ്പര്‍ശിച്ചെന്നായിരുന്നു പരാതി. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കമറുള്‍ ചൗധരിയെ അറസ്റ്റുചെയ്യുകയുമായിരുന്നു.

ബലാല്‍സംഗം, ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങള്‍ ചെയ്യല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ഹൊജായ് ജില്ലാ അഡീഷനല്‍ പോലിസ് സൂപ്രണ്ട് (എഎസ്പി) സുമന്‍ ചക്രബര്‍ത്തി പറഞ്ഞു. ഹോജായ് ജില്ലയിലെ ശങ്കര്‍ദേവ് നഗര്‍ പ്രദേശിക കോടതിയില്‍ ഹാജരാക്കിയ ചൗധരിയെ ജുഡീഷല്‍ കസ്റ്റഡിയില്‍വിട്ടു.

സംഭവം വിവാദമായതോടെ ചൗധരിയെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്റ് ചെയ്തു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിൻ്റെ പേരില്‍ കമറുല്‍ ചൗധരിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്റ് ചെയ്തത് അസം ബിജെപി പ്രസ്താവനയും പുറപ്പെടുവിച്ചു.

Vinkmag ad

Read Previous

ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങുന്നവരെ വെടിവയ്ക്കാന്‍ നിര്‍ദ്ദേശം; നേപ്പാളില്‍ രോഗം വ്യാപനം തടയാന്‍ കടുത്ത നടപടി

Read Next

ക്വാറൻ്റൈനിൽ കഴിയുന്നവർ കുടിവെള്ളത്തിനായി തമ്മിൽതല്ലി; ബിഹാറിലെ സ്ഥിതി വിവരിക്കുന്ന വീഡിയോ പുറത്ത്

Leave a Reply

Most Popular